
രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ബി. പി. നിർവ്വഹിച്ചു.
ചെങ്ങളായി ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ (CDS) നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘കളിക്കൂട്ടം ബാലസഭ ക്യാമ്പ്’ വളക്കൈ കൃഷിഭവൻ ഹാളിൽ ആരംഭിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിപിന ബി. പി. നിർവ്വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു കെ.യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. കെ. രവി മാസ്റ്റർ മുഖ്യാതിഥിയായിരുന്നു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. സി. അമ്മുക്കുട്ടി, ബിന്ദു എം. വി., ബാലസഭ ബ്ലോക്ക് ആർ. പി. നിത്യ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് നടന്ന പഠന-വിനോദ ക്ലാസുകൾക്ക് ബാലസഭ ആർ. പി.മാരായ അജിത, ഷോളി എന്നിവർ നേതൃത്വം നൽകി. സിഡിഎസ് വൈസ് ചെയർപേഴ്സൺ സുജാത എം. വി. സ്വാഗതം ആശംസിച്ച ചടങ്ങിൽ സുരേഖ നന്ദി രേഖപ്പെടുത്തി. കുട്ടികളുടെ സർഗ്ഗാത്മകവും മാനസികവുമായ വളർച്ച ലക്ഷ്യമിട്ട് നടത്തുന്ന ക്യാമ്പ് നാളെ സമാപിക്കും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009