ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരിയിൽ ഇൻഡോർ ടർഫ് ഉദ്ഘാടനവും ഫുട്ബോൾ ടൂർണമെൻ്റും നാളെ

കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ ഇൻഡോർ ടർഫ് – ‘ചെമ്പേരി അരീന’ നാളെ വൈകുന്നേരം 5 ന് നാടിനു സമർപ്പിക്കുന്നതിനൊപ്പം പതിനാറോളം ഫുട്ബോൾ ക്ലബുകൾ മാറ്റുരക്കുന്ന ടൂർണമെൻ്റും നടക്കും.

പരസ്യം

പയ്യാവൂർ: കുടിയേറ്റ ഗ്രാമമായ ചെമ്പേരിയുടെ കായിക സ്വപ്നങ്ങൾക്ക് സാക്ഷാത്കാരമായി കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ ഇൻഡോർ ടർഫ് – ‘ചെമ്പേരി അരീന’ നാളെ വൈകുന്നേരം 5 ന് നാടിനു സമർപ്പിക്കുന്നതിനൊപ്പം പതിനാറോളം ഫുട്ബോൾ ക്ലബുകൾ മാറ്റുരക്കുന്ന ടൂർണമെൻ്റും നടക്കും. മഞ്ഞും, മഴയും, വെയിലു മേൽക്കാതെ ഫുട്‌ബോളും, ക്രിക്കറ്റും കളിക്കുവാൻ ഏറെ അനുയോജ്യവും വിശാലവുമായ ഇൻഡോർ കോർട്ടിന് പുറമെ, വോളിബോൾ കോർട്ട്, ക്രിക്കറ്റ് പ്രാക്ടീസ് നെറ്റ്സ്, ഫുഡ് കോർട്ട് എന്നിവ ഉൾപ്പെടുന്നതാണ് ‘ചെമ്പേരി അരീന’. നാളെയുടെ കായിക പ്രതിഭകളെ വാർത്തെടുക്കാനും, ആധുനിക സൗകര്യങ്ങളോടെ കളിക്കാനുമുള്ള സജീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. നാളെ വൈകുന്നേരം 5 ന് ഇന്ത്യൻ ക്രിക്കറ്റ് താരം ടിനു യോഹന്നാനും, ഇന്ത്യയുടെ ഇൻ്റർനാഷണൽ അത് ലെറ്റ് മെർലിൻ കെ. ജോസഫും ചേർന്ന് സജീവ് ജോസഫ് എംഎൽഎ അടക്കമുള്ള വിശിഷ്ട വ്യക്തികളുടെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് ആദ്യ മത്സരമായി ഫുട്ബോൾ ടൂർണമെൻ്റും നടക്കും. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം