ശ്രീകണ്ഠാപുരം വാർത്തകൾ

രാഷ്ട്രീയ പാർട്ടികൾ മദ്യനയം വ്യക്തമാക്കണം: കെസിബിസി മദ്യലഹരിവിരുദ്ധ സമിതി

കേരളത്തിൻ്റെ ഏറ്റവും വലിയ ഭീഷണിയായ മദ്യം, ലഹരി വസ്തുക്കൾ എന്നിവയോടുള്ള നയം എല്ലാ രാഷ്ട്രീയ പാർട്ടികളും ആസന്നമായ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പായി കേരളത്തിലെ ജനങ്ങളോട് പരസ്യമാക്കണമെന്ന് കെസിബിസി മദ്യലഹരിവിരുദ്ധ സമിതിയും മുക്തിശ്രീയും ആവശ്യപ്പെട്ടു

പരസ്യം

പയ്യാവൂർ: കേരളത്തിൻ്റെ ഏറ്റവും വലിയ ഭീഷണിയായ മദ്യം, ലഹരി വസ്തുക്കൾ എന്നിവയോടുള്ള നയം എല്ലാ രാഷ്ട്രീയ പാർട്ടികളും ആസന്നമായ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്പായി കേരളത്തിലെ ജനങ്ങളോട് പരസ്യമാക്കണമെന്ന് കെസിബിസി മദ്യലഹരിവിരുദ്ധ സമിതിയും മുക്തിശ്രീയും ആവശ്യപ്പെട്ടു. കേരളജനത വളരെയേറെ നാശകരമായ ദുരന്തത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാർട്ടികളുടെ സമീപനം എന്താണെന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. മദ്യ,ലഹരി വിമുക്തമായ കേരളം രൂപപ്പെടുത്തുന്നതിന് അനുകൂലമായ സമീപനം സ്വീകരിക്കുന്ന പാർട്ടി സ്ഥാനാർത്ഥികൾക്കു മാത്രമേ വോട്ട് നൽകാൻ കഴിയുകയുള്ളുവെന്ന് കെസിബിസി മദ്യലഹരിവിരുദ്ധ സമിതിയുടെയും മുക്തിശ്രീയുടെയും സംയുക്ത അതിരൂപത കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. മാർച്ച് 8 ന് നടക്കുന്ന മദ്യലഹരിവിരുദ്ധ ഞായറിൻ്റെ അതിരൂപതാതല ഉദ്ഘാടനം പേരാവൂർ സെൻ്റ് ജോസഫ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥാടന പള്ളിയിൽ നടത്തും. അന്ന് അതിരൂപതയിലെ മുഴുവൻ പള്ളികളിലും ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കാനും, വൈകുന്നേരം എല്ലാ വീടുകളിലും ലഹരിവിരുദ്ധ ദീപം തെളിക്കാനും യോഗം ആഹ്വാനം ചെയ്തു. ചെമ്പന്തൊട്ടിയിൽ ചേർന്ന മേഖലാ സമ്മേളനത്തിൽ വിവിധ ഇടവകകളിലെ ഭാരവാഹികൾ പങ്കെടുത്തു. ചെമ്പന്തൊട്ടി ഉൾപ്പെടെയുള്ള മലയോര മേഖലയിൽ ഒരിടത്തും വിദേശ മദ്യശാലകൾ തുടങ്ങാൻ അനുവദിക്കില്ലെന്നും സമാധാനപരമായ ഗ്രാമാന്തരീക്ഷം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മദ്യലഹരിവിരുദ്ധ സമിതി തലശേരി അതിരൂപത ഡയറക്ടർ ഫാ. ജെയ്സൺ കോലക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡൻ്റ് ടോമി വെട്ടിക്കാട്ട് അധ്യക്ഷത വഹിച്ചു. മുക്തിശ്രീ അതിരൂപത പ്രസിഡൻ്റ് ഷിനോ പാറയ്ക്കൽ ആമുഖ പ്രഭാഷണവും മേഖലാ ഡയറക്ടർ ഫാ. മാത്യു വേങ്ങക്കുന്നേൽ അനുഗ്രഹ പ്രഭാഷണവും ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ. ആൻ്റണി മഞ്ഞളാംകുന്നേൽ മുഖ്യ പ്രഭാഷണവും നടത്തി. സിസ്റ്റർ ജോസ് മരിയ സിഎംസി, ടി. ഡി. ദേവസ്യ, സോളി രാമച്ചനാട്ട്, ഷെൽസി കാവനാടിയിൽ, സോയി പുറവക്കാട്ട് എന്നിവർ പ്രസംഗിച്ചു. പൈലി വലിയകണ്ടം, ജോസ് ചിറ്റേട്ട്, വിൻസെൻ്റ് മുണ്ടാട്ടുചുണ്ടയിൽ, തങ്കമ്മ പാലമറ്റം, മേരിക്കുട്ടി പാലക്കലോടി, പുഷ്പ വെള്ളാപ്പാടം, ജോളി നടുത്തൊട്ടിയിൽ, സിനി കൊച്ചുപുറത്താനത്ത്, ജിൻസി കുഴിമുള്ളിൽ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ ഇരു സംഘടനകളുടെയും മേഖല ഭാരവാഹികളെയും തെരഞ്ഞെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം