
എള്ളരിഞ്ഞി ശ്രീ ചുവന്നമ്മ ഭഗവതി കോട്ടം കളിയാട്ട മഹോത്സവം ഫെബ്രുവരി 8 9 10 തീയതികളിൽ ആയി നടക്കുന്നു.
എള്ളരിഞ്ഞി ശ്രീ ചുവന്നമ്മ ഭഗവതി കോട്ടം കളിയാട്ട മഹോത്സവം ഫെബ്രുവരി 8 9 10 തീയതികളിൽ ആയി നടക്കുന്നു. കളിയാട്ടത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി എട്ടിന് വൈകുന്നേരം ആറുമണിക്ക് വർണ്ണശബളമായ കലവറ നിറക്കൽ ഘോഷയാത്ര ഐച്ചേരി നറക്കൽ കാവിൽ നിന്ന് ആരംഭിക്കുന്നു. ഘോഷയാത്ര ക്ഷേത്രമുറ്റത്ത് എത്തിച്ചേർന്നാൽ പ്രദേശവാസികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറും. രാത്രി 9 മണിക്ക് കണ്ണൂർ സംഘ കലയുടെ വിൽ കലാമേള കടത്തനാടൻ വീരപുത്രി അരങ്ങേറും. കളിയാട്ടത്തിന്റെ രണ്ടാം ദിനം ഫെബ്രുവരി 9 വൈകുന്നേരം 6 മണിക്ക് കാരൻ തെയ്യത്തിന്റെ വെള്ളാട്ടത്തോടെ കളിയാട്ടം ആരംഭിക്കുന്നു. 10 തെയ്യക്കോലങ്ങളാണ് കെട്ടിയാടുന്നത്. കാരൻ തെയ്യം, കരിവാൾ, പുള്ളൂർ കണ്ണൻ, വിഷ്ണുമൂർത്തി, ഗുളികൻ, കരിയാത്തൻ, കൈക്കോളൻ, ഭൂതത്താർ, ചുവന്നമ്മ ഭഗവതി, നാഗകന്യക എന്നിവയാണ് തെയ്യക്കോലങ്ങൾ.പ്രധാന ദേവിയായ ചോന്നമ്മ ഭഗവതിയുടെ തിരുമുടി ഫെബ്രുവരി 10ന് രാവിലെ 11 മണിക്ക് ഉയരം. തുടർന്ന് ഭക്തജനങ്ങൾക്ക് പ്രസാദ സദ്യ ഉണ്ടായിരിക്കും. ഉച്ചക്ക് മൂന്ന് മണിയോടെ തുലാഭാരം ആരംഭിക്കും.കളിയാട്ടത്തിനുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായിട്ടുണ്ട്. ക്ഷേത്രം ചെയർമാൻ കെ ഒ മോഹനൻ നമ്പ്യാർ, കൺവീനർ കെ പി രാധാകൃഷ്ണൻ, പ്രസിഡന്റ് ദിലീപ് കുമാർ, സെക്രട്ടറി പി വി പ്രഭാകരൻ എന്നിവരാണ് ഭാരവാഹികൾ.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009