
ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺസ് കേരളയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ ബഹു. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി യെ സന്ദർശിക്കുന്നു.
ശ്രീകണ്ഠപുരം: ചേമ്പർ ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺസ് കേരളയുടെ എക്സിക്യൂട്ടീവ് അംഗങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയെ സന്ദർശിച്ച് ചർച്ച നടത്തി. ശ്രീകണ്ഠപുരം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ഇ.വി. രാമകൃഷ്ണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. സംസ്ഥാനത്തെ നഗരസഭകൾ നിലവിൽ നേരിടുന്ന വിവിധ പ്രശ്നങ്ങളും വെല്ലുവിളികളും, ജനപ്രതിനിധികളുടെ ഓണറേറിയം വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും സംഘം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയങ്ങളിൽ മന്ത്രിയുടെ ഭാഗത്തുനിന്ന് ഏറെ അനുഭാവപൂർണ്ണമായ മറുപടിയാണ് ഉണ്ടായതെന്ന് ഭാരവാഹികൾ അറിയിച്ചു. തുടർന്ന് ശ്രീകണ്ഠപുരം നഗരസഭയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രി വി.ടി. സതീശൻ, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, യുവജനക്ഷേമ വകുപ്പ് മന്ത്രി അഡ്വ. ഒ.ജെ. ജനീഷ് എന്നിവരെയും ജനപ്രതിനിധി സംഘം സന്ദർശിച്ചു. നഗരസഭാ ചെയർപേഴ്സൺ അഡ്വ. ഇ.വി. രാമകൃഷ്ണൻ, കൗൺസിലർ എൻ. പ്രമോദ്, ജിയോ ജേക്കബ് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009