ശ്രീകണ്ഠാപുരം വാർത്തകൾ

ജൽജീവൻ മിഷൻ പദ്ധതി അവലോകനം നടത്തി

സജീവ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ഏരുവേശി ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഇരിക്കൂർ നിയോജകമണ്ഡല പരിധിയിൽ നടപ്പാക്കി വരുന്ന ജൽജീവൻ മിഷൻ പദ്ധതി പ്രവൃത്തികളുടെ അവലോകനം നടന്നു

പരസ്യം

ചെമ്പേരി: സജീവ് ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ഏരുവേശി ഗ്രാമ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഇരിക്കൂർ നിയോജകമണ്ഡല പരിധിയിൽ നടപ്പാക്കി വരുന്ന ജൽജീവൻ മിഷൻ പദ്ധതി പ്രവൃത്തികളുടെ അവലോകനം നടന്നു. ഇതോടൊപ്പം പുറഞ്ഞാൺ മുതൽ പയ്യാവൂർ വരെ പൂർത്തീകരിക്കപ്പെടാത്ത മലയോര ഹൈവേയുടെ നവീകരണം, വിവിധ റോഡുകളിൽ നടത്തിവരുന്ന നിർമാണ പ്രവൃത്തികളുടെ പുരോഗതി, ചെമ്പേരിയിൽ നടപ്പാക്കുന്ന ടൗൺ സൗന്ദര്യവത്കരണം എന്നിവയും വിലയിരുത്തി. ജൽജീവൻ മിഷൻ പദ്ധതിയുടെ പ്രവൃത്തികൾക്കായി ടാറിംഗ് തകർത്ത് കുഴിച്ച റോഡുകൾ പൂർവസ്ഥിതിയിൽ പുന:സ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ തന്നെ പൂർത്തിയാക്കുമെന്ന് പദ്ധതിയുമായി ബന്ധപ്പെട്ടവർ യോഗത്തിൽ ഉറപ്പുനൽകി. കിഫ്‌ബീ മുഖേന നടപ്പാക്കാൻ പ്രവർത്തനനുമതി ലഭിച്ച മലയോര ഹൈവേയുടെ പുറഞ്ഞാൺ മുതൽ പയ്യാവൂർ വരെയുള്ള ഭാഗത്ത് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന സർവേ നടപടികൾ പൂർത്തിയാക്കി സാമ്പത്തികാനുമതി ലഭിച്ചാലുടൻതന്നെ നവീകരണ പ്രവൃത്തി ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഏരുവേശി, പയ്യാവൂർ, ഉളിക്കൽ, നടുവിൽ, ഉദയഗിരി എന്നീ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്മാർ, വൈസ് പ്രസിഡൻ്റ്മാർ ഏരുവേശി പഞ്ചായത്തിലെ വാർഡ് മെംബർമാർ, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത്‌ മെംബർ ടെസി ഇമ്മാനുവൽ, വിവിധ പഞ്ചായത്ത്‌ സെക്രട്ടറിമാർ, പിഡബ്ല്യുഡി, ജൽജീവൻ മിഷൻ എന്നിവയുടെ എൻജിനിയർമാർ, കിഫ്‌ബി ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെവിവിഇഎസ് ചെമ്പേരി യൂണിറ്റ് പ്രസിഡൻ്റ് സാബു മണിമല, ഏരുവേശി പഞ്ചായത്ത് പരിധിയിലെ വിവിധ സന്നദ്ധസംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം