
വി.ഡി. സതീശൻ നയിക്കുന്ന പുതിയ കേരള സർക്കാരിന് കെഎസ് സിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി അഭിനന്ദനം അറിയിച്ചു.
പയ്യാവൂർ: കേരള സർക്കാർ അംഗീകരിച്ച ആദ്യത്തെ വയോജന സംഘടനയായ കേരള സീനിയർ സിറ്റിസൺ ഫോറം (കെഎസ് സിഎഫ്) വർഷങ്ങളായി ഉന്നയിച്ചിരുന്ന വയോജന വകുപ്പ് എന്ന ആവശ്യം പരിഗണിക്കാൻ തയാറായ വി.ഡി. സതീശൻ നയിക്കുന്ന പുതിയ കേരള സർക്കാരിന് കെഎസ് സിഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റി അഭിനന്ദനം അറിയിച്ചു. പുതിയ യുഡിഎഫ് സർക്കാരിന്റെ പ്രഥമ മന്ത്രിസഭാ യോഗത്തിൽ തന്നെ വയോജന വകുപ്പ് ഒരു പ്രധാന ആവശ്യമായി അംഗീകരിച്ച് നടപ്പാക്കാൻ തീരുമാനിച്ചതിൽ കേരളത്തിലെ മുഴുവൻ വയോജനങ്ങളും എക്കാലവും നന്ദിയുള്ളവരായിരിക്കുമെന്നും സംഘടനയുടെ ജില്ലാ പ്രസിഡൻ്റ് ഏബ്രഹാം തോണക്കര, സെക്രട്ടറി സി.കെ. രഘുനാഥൻ നമ്പ്യാർ എന്നിവർ അറിയിച്ചു. എത്രയും വേഗത്തിൽ വയോജനവകുപ്പ് രൂപീകരണത്തിന്റെ തുടർ നടപടികൾ പൂർത്തിയാക്കി അതിന്റെ ഗുണം എല്ലാ വയോജനങ്ങൾക്കും ഉടൻ തന്നെ ലഭ്യമാക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യണമെന്നും വയോജന നയത്തിന്റെ ഭാഗമായി മുൻസർക്കാരുകൾ നടപ്പാക്കി വന്നിരുന്ന വയോജനസൗഹൃദമായ എല്ലാ നടപടികളും കൂടുതൽ ഫലപ്രദമായി ഇതോടൊപ്പം തുടരണമെന്നും കെഎസ് സിഎഫ് വിനയപൂർവം അഭ്യർത്ഥിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009