
ചെമ്പേരിയിൽ പുതുതായി ആരംഭിച്ച ജെസിഐ ടൗൺ യൂണിറ്റും 2026 ലെ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണവും ചെമ്പേരി മെഡോസ് പാർക്ക് ഓഡിറ്റോറിയത്തിൽ ജെസിഐ സോൺ 19 പ്രസിഡൻ്റ് അരുൺ പ്രഭു ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: ജൂണിയർ ചേംബർ ഇന്റർനാഷണൽ (JCI) ചെമ്പേരിയിൽ പുതുതായി ആരംഭിച്ച ടൗൺ യൂണിറ്റിന്റെ ഉദ്ഘാടനവും 2026 വർഷത്തെ പുതിയ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും പ്രൗഢഗംഭീരമായി നടന്നു. ചെമ്പേരി മെഡോസ് പാർക്ക് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്. കൊക്കാനിശേരി ജെസിഐ പ്രസിഡന്റ് എം.വി. സനോജ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പുതിയ യൂണിറ്റിൻ്റെ ഔദ്യോഗിക ഉദ്ഘാടനം ജെസിഐ സോൺ 19 പ്രസിഡന്റ് അരുൺ പ്രഭു നിർവഹിച്ചു. തുടർന്ന് നടന്ന പുതിയ ഭരണസമിതിയുടെ സ്ഥാനരോഹണ ചടങ്ങുകൾക്കും അദ്ദേഹം നേതൃത്വം നൽകി. പുതിയ ഭാരവാഹികൾ: പ്രസിഡൻ്റ്: എഡ്വിൻ ജെരാർദ് കൊട്ടാരത്തിൽ സെക്രട്ടറി: ആൽവിൻ റെജി തോമസ് മുണ്ടയ്ക്കൽ ട്രഷറർ: നിവിൻ ജോയ് ഉറുമ്പിൽ ചടങ്ങിൽ ജെസിഐ സോൺ വൈസ് പ്രസിഡന്റ് ഷിജു മോഹൻ, സോൺ ഓഫീസർ രഞ്ജിത്ത് വെളിച്ചംതോടൻ, പ്രോഗ്രാം ഡയറക്ടർ മനോജ് മാത്യു പൗവത്തുപറമ്പിൽ, ആൽവിൻ റെജി മുണ്ടയ്ക്കൽ, എ.എം. മാത്യു, സന്തോഷ് മാത്യു കിടാരത്തിൽ, ഷിബു സെബാസ്റ്റ്യൻ കാക്കനാട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം സിനിമാറ്റിക് സംഗീത പരിപാടിയും സ്നേഹവിരുന്നും അരങ്ങേറി. നിരവധി പ്രമുഖരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009