
കൊച്ചിയിൽ നടക്കുന്ന എൻസിസി കേഡറ്റുകളുടെ ക്യാംപിൽ ഫ്ലൈയിംഗ് പരിശീലനം നടത്തിയ വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ പരിശീലകരോടൊപ്പം.
പയ്യാവൂർ: വായട്ടുപറമ്പ് സെൻ്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എയർവിംഗ് എൻസിസി കേഡറ്റുകളായ അഞ്ച് വിദ്യാർത്ഥികൾ ഫ്ലൈയിംഗ് പരിശീലനം പൂർത്തിയാക്കി. മട്ടാഞ്ചേരി ടിഡി എച്ച്എസ്എസ് സ്കൂളിൽ നടക്കുന്ന എൻസിസി വാർഷിക ക്യാമ്പിൽ പങ്കെടുത്ത നാൽപ്പത്തേഴ് വിദ്യാർത്ഥികളിൽ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പേർക്കാണ് കൊച്ചിൻ നേവൽ ബേസിൽ പരിശീലനം നൽകിയത്. എയർവിംഗ് എൻസിസിയുടെ ഫ്ലൈയിംഗ് പരിശീലനത്തിനുപയോഗിക്കുന്ന സെൻ മൈക്രോലൈറ്റ് എയർ ക്രാഫ്റ്റിലാണ് വിദ്യാർത്ഥികൾ പറന്നത്. സിലബസിന്റെ ഭാഗമായുള്ള ലാൻഡിംഗ്, ടേക്ക് ഓഫ്, വിമാനത്തിന്റെ അകത്തു ഉപയോഗിക്കുന്ന ഉപകരണങ്ങൾ എന്നിവ വിദ്യാർത്ഥികളെ പരിചയപ്പെടുത്തി. എയർവിംഗ് കമാൻഡിംഗ് ഓഫീസർ സുമിത് ശേഖർ, സ്കൂൾ എൻസിസി ഓഫീസർ ടോണിസ് ജോർജ് എന്നിവർ നേതൃത്വം നൽകി. എൻസിസി കേഡറ്റുകളായ സി.ദേവദത്ത്, ആൽഫിൻ ചെറിയാൻ, എയ്ബൽ ടൈറ്റസ്, ജെസ്ന ജയ്സൺ, എൻ.എ. നിഹാര എന്നീ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. മലയോര മേഖലയിൽ എൻസിസി എയർവിംഗ് യൂണിറ്റുള്ള ഏക വിദ്യാലയമാണ് വായാട്ടുപറമ്പ് സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009