
നുച്യാട് ഗവ. യുപി സ്കൂളിൽ സംഘടിപ്പിച്ച ക്രിയേറ്റീവ് ഫെസ്റ്റ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിജി സണ്ണി ഉദ്ഘാടനം ചെയ്തു
ഉളിക്കൽ: നുച്യാട് ഗവ. യുപി സ്കൂളിൽ സംഘടിപ്പിച്ച ക്രിയേറ്റീവ് ഫെസ്റ്റ് ഉളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിജി സണ്ണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജു സാബു അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക ബി. റഹ്മത്തുന്നിസ ആമുഖ പ്രഭാഷണം നടത്തി. വാർഡ് മെംബർ എം. അസീസ്, എസ്എംസി ചെയർമാൻ അസീസ് നന്ദാനിശേരി, മദർ പിടിഎ പ്രസിഡൻ്റ് എം.പി. ആബിദ, സിആർസി കോ ഓർഡിനേറ്റർ സി. ജോഷിമ, സ്റ്റാഫ് സെക്രട്ടറി കെ.എസ്. സൂരജ് കുമാർ, ക്രിയേറ്റീവ് കോർണർ കോ ഓർഡിനേറ്റർ ടി.എം. ദിവ്യ എന്നിവർ പ്രസംഗിച്ചു. ഇരിക്കൂർ ബിപിസി എം.കെ. ഉണ്ണികൃഷ്ണൻ ക്രിയേറ്റീവ് ഫെസ്റ്റ് സന്ദർശിച്ചു. എസ്എസ്കെ സ്റ്റാർ പദ്ധതിയിൽ ഉൾപ്പെടുത്തി കുസാറ്റിൻ്റെ നേതൃത്വത്തിലാണ് സ്കൂളിൽ ക്രിയേറ്റീവ് കോർണർ സ്ഥാപിച്ചത്. ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ നുച്യാട് ഗവ. യുപി സ്കൂളിൽ മാത്രമാണ് ക്രിയേറ്റീവ് കോർണർ ഉള്ളത്. അടുത്തവർഷം മുതൽ ഉളിക്കൽ ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്കൂളുകൾക്കും നുച്യാട് ഗവ. യുപി സ്കൂളിലെ ക്രിയേറ്റീവ് കോർണറിന്റെ സഹായം ലഭിക്കും. റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009