ശ്രീകണ്ഠാപുരം വാർത്തകൾ

ശ്രീകണ്ഠപുരം നഗരസഭ 2026-27 ബജറ്റ് അംഗീകരിച്ചു

05/03/2026 ന് ചേർന്ന കൗൺസിൽ യോഗത്തിൽ 2026 – 27 വർഷത്തെ ബജറ്റ് അംഗീകരിച്ചതായി നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ അറിയിച്ചു

പരസ്യം

ശ്രീകണ്ഠപുരം : 05/03/2026 ന് ചേർന്ന കൗൺസിൽ യോഗത്തിൽ 2026 – 27 വർഷത്തെ ബജറ്റ് അംഗീകരിച്ചതായി നഗരസഭ അധ്യക്ഷൻ അഡ്വ ഇ വി രാമകൃഷ്ണൻ അറിയിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ നിഷിത റഹ്മാൻ ആണ് ബജറ്റ് അവതരിപ്പിച്ചത്. കുടിവെള്ളത്തിനും പാർപ്പിടത്തിനും പ്രഥമ പരിഗണന നൽകിയ ബജറ്റിൽ ഭവന നിർമ്മാണത്തിനും, ഭവന നവീകരണത്തിനുമായി 1.2 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. വിവിധ പദ്ധതികൾ ആവിഷ്കരിച്ചതിൽ കുടിവെള്ള പദ്ധതിക്ക് 2.63 കോടിയും,വനിതാ വികസനത്തിനായി 46 ലക്ഷവും, ആരോഗ്യ മേഖലയ്ക്ക് 1.11 കോടിയും, ശുചിത്വ മേഖലയ്ക്ക് 1.12 കോടിയുമാണ് വകയിരുത്തിയിരിക്കുന്നത്. സമ്പൂർണ്ണ ആരോഗ്യം, കായികക്ഷമത, ടൂറിസം, ഹൈടെക് അംഗനവാടികൾ തുടങ്ങിയവ ബജറ്റിന്റെ മുഖ്യ ആകർഷണമാണ്. സാധാരണക്കാരുടെ ഇടയിലേക്ക് ഇഴുകിച്ചേരുന്ന തരത്തിലുള്ള ബജറ്റാണി തെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി നൂർദിൻ അഭിപ്രായപെട്ടു. സ്ഥിരം സമിതി അധ്യക്ഷൻ മാരായ കെ വി കുഞ്ഞിരാമൻ മാസ്റ്റർ, ഝാൻസി ജോസഫ്, കൗൺസിലർമാരായ ഫരീദ വി പി, എൻ പ്രേമോദ്, കെ ബിജു,ടി കെ പ്രഭാകരൻ, മിനി വർഗീസ്, സി എം തോമസ്, സെക്രട്ടറി ടി വി നാരായണൻ, മെമ്പർ സെക്രട്ടറി വി പ്രേമരാജൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കൗൺസിൽ യോഗത്തിൽ 2026-27 സാമ്പത്തിക വർഷത്തെ പദ്ധതികൾ അംഗീകരിക്കുകയും അയ്യങ്കാളി നഗരതൊഴിലുറപ്പ് പദ്ധതിയിലെ ആക്ഷൻ പ്ലാനും ലേബർ ബഡ്ജറ്റും അംഗീകരിക്കുകയും ചെയ്തു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം