
പയ്യാവൂർ മണ്ണേരിയിലെ മുപ്രാപ്പള്ളിൽ ജോസ് (72) എന്നയാൾക്കാണ് ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റത്.
പയ്യാവൂർ: ഗൃഹനാഥനായ വയോധികനെ പേക്കുറുക്കൻ കടിച്ചു പരിക്കേൽപ്പിച്ചു. പയ്യാവൂർ മണ്ണേരിയിലെ മുപ്രാപ്പള്ളിൽ ജോസ് (72) എന്നയാൾക്കാണ് ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കടിയേറ്റത്. ബുധനാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. വീടിൻ്റെ വരാന്തയിൽ ഇരിക്കുകയായിരുന്ന ജോസിനെ എവിടെ നിന്നോ പാഞ്ഞെത്തിയ കുറുക്കൻ ഒരു കാലിൽ കടിച്ച ശേഷം ഓടുകയായിരുന്നു. കുറുക്കൻ ദൂരേക്ക് പോയോ എന്നറിയാൻ മുറ്റത്തിറങ്ങി നോക്കുമ്പോൾ വീണ്ടും തിരികെയെത്തിയ കുറുക്കൻ മറ്റേ കാലിലും കടിക്കുകയായിരുന്നു. തട്ടിമാറ്റാൻ ശ്രമിച്ച ജോസിൻ്റെ രണ്ടു കൈകളിലും പല തവണ കുറുക്കൻ കടിച്ചു. ഇടതു കൈയിലെ പെരുവിരലിൻ്റെ ഒരു ഭാഗം കടിച്ചെടുത്താണ് കുറുക്കൻ രക്ഷപെട്ടത്. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ജോസ് ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണുള്ളത്. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009