
12 മത് ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന നിർവാഹകസമിതി യോഗം ആവശ്യപ്പെട്ടു.
കൊച്ചി :12 മത് ശമ്പള പരിഷ്കരണ നടപടികൾ ഉടൻ ആരംഭിക്കണമെന്ന് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെപിപിഎച്ച്എ) സംസ്ഥാന നിർവാഹകസമിതി യോഗം ആവശ്യപ്പെട്ടു.ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്(ടെറ്റ്) വിഷയത്തിൽ അധ്യാപകരുടെ ആശങ്ക പരിഹരിക്കുക,ക്ഷാമബത്ത കുടിശിക അനുവദിക്കുക,സ്കൂൾ ഉച്ചഭക്ഷണ, പോഷകാഹാര പദ്ധതികൾക്ക് ആവശ്യമായ തുക മുൻകൂറായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.സംസ്ഥാന പ്രസിഡൻ്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ,,ജോ.സെക്രട്ടറി എം.ഐ.അജികുമാർ,ട്രഷറർ സി.എഫ്.റോബിൻ, അസി.സെക്രട്ടറി കെ.ജി.അനിൽകുമാർ,വൈസ് പ്രസിഡൻ്റുമാരായ എം.സെയ്തലവി,പി.എസ്.ശിവശ്രീ,വനിതാഫോറം സംസ്ഥാന ചെയർപേഴ്സൺഎ.എസ്.സുമകുമാരി, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ കെ.എ.ബെന്നി,കെ.സി.കൃപരാജ്, കെ.പി.വേണുഗോപാലൻ,സിന്ധു മേനോൻ,ജസ്റ്റിൻ ജയകുമാർ,പി.കെ.മുഹമ്മദ് അയ്യൂബ്, കെ.കെ.ജിജി, എ.കെ.മുഹമ്മദ് ഷഹീർ, കെ.ജി.പവിത്രൻ,പി.ആർ.അനുപ,ജില്ലാ സെക്രട്ടറിമാരായ വി.പി.രാജീവൻ, കെ.എൻ.എ.ഷെരീഫ്, എൻ.സി.അബ്ദുല്ലക്കുട്ടി,കെ.എസ്.പ്രവീൺകുമാർ,ആർ.രാധാകൃഷ്ണ പൈ, രാജേഷ് രാജൻ,മഹിബ മാണിക്കുഞ്ഞ്,സജി ജോൺ തുടങ്ങിയവർ സംസാരിച്ചു. ടെറ്റ് വിഷയത്തിൽ നിയമ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കെപിപിഎച്ച്എ-യുടെ നിവേദനം സംസ്ഥാന പ്രസിഡൻ്റ് പി. കൃഷ്ണപ്രസാദ്,ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ എന്നിവർ എൻ.കെ. പ്രേമചന്ദ്രൻ.എംപി,കേന്ദ്ര സഹമന്ത്രിമാരായ ജോർജ് കുര്യൻ,സുരേഷ് ഗോപി എന്നിവർക്ക് നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009