ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂർ അഗ്രോ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനി ഭരണസമിതി യോഗം ചേർന്നു

ഇരിക്കുർ അഗ്രോ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനിയുടെ പ്രഥമ ഭരണസമിതി യോഗം കമ്പനി ഓഫീസ് ഹാളിൽ ചേർന്നു. ചെയർമാൻ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ചു.

പരസ്യം

ചെമ്പന്തൊട്ടി: ഇരിക്കുർ അഗ്രോ ഫാർമേർസ് പ്രൊഡ്യൂസർ കമ്പനിയുടെ പ്രഥമ ഭരണസമിതി യോഗം കമ്പനി ഓഫീസ് ഹാളിൽ ചേർന്നു. ചെയർമാൻ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ അധ്യക്ഷത വഹിച്ചു. പീരുമേട് ഡവലപ്പ്മെൻ്റ് സൊസൈറ്റി (പിഡിഎസ്) കോ ഓർഡിനേറ്റർ ജയപ്രകാശ് പദ്ധതി വിശദീകരണം നടത്തി. ഭരണസമിതി അംഗങ്ങളായ ജിജി ചെറിയാൻ, മേരി സജി, സ്കറിയ നെല്ലൻകുഴി, ദേവസ്യ മടമ്പം, ബാബു കാശാം.കാട്ടിൽ, സജീഷ് കുടിയാന്മല, ഏബ്രഹാം വഞ്ചിയിൽ, ജനാർദ്ദനൻ കൂട്ടുമുഖം എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സിഇഒ സജി മാത്യു പ്രസംഗിച്ചു. അക്കൗണ്ടൻ്റായി സി.കെ. ബാബുവിനെ നിയമിച്ചു. 31 മുതൽ എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് 2 മുതൽ കമ്പനി ഓഫീസിനു മുന്നിൽ ആഴ്ചച്ചന്ത തുടങ്ങുവാൻ തീരുമാനിച്ചു. കമ്പനിയുടെ മെംബർമാരായവർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ ഇവിടെയെത്തിച്ച് വിൽപ്പന നടത്താവുന്നതും ആവശ്യക്കാരായ ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതുമാണ്. കമ്പനി മെംബർമാർക്ക് വാങ്ങിയ വിലയിൽ തന്നെ ഉത്പന്നങ്ങൾ ലഭ്യമായിരിക്കും. ഫെബ്രുവരി 15 ന് മൈക്കിൾഗിരി വായനശാല ഹാളിൽ കമ്പനിയുടെ ആഭിമുഖ്യത്തിൽ കർഷക സെമിനാർ നടത്തും. കെഎസ്എസ് ദേശീയ അധ്യക്ഷൻ ജോസ് തയ്യിൽ, പിഡിഎസ് കോ ഓർഡിനേറ്റർ മേഘ എന്നിവർ ക്ളാസെടുക്കും. കമ്പനി ഷെയർ ആവശ്യമുള്ളവർക്ക് ബന്ധപ്പെടാനുള്ള ഫോൺ: 9745487470. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം