
ഗതാഗത സുരക്ഷാ നിയമങ്ങൾ പഠിക്കുന്നതിനായി ചാമക്കാൽ ഗവ.എൽപി സ്കൂളിൽ സജ്ജമാക്കിയിട്ടുള്ള മാതൃകാ റോഡായ കുട്ടിക്കവല കാണാൻ വയക്കര ഗവ.യുപി സ്കൂളിൽ നിന്ന് മൂന്നാം ക്ലാസിലെ സഹപാഠികളെത്തി. ‘സുരക്ഷിത നാളെക്കായ് ‘എന്ന പാഠഭാഗത്തിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സൗഹൃദ സന്ദർശനം നടത്തിയത്
പയ്യാവൂർ: ഗതാഗത സുരക്ഷാ നിയമങ്ങൾ പഠിക്കുന്നതിനായി ചാമക്കാൽ ഗവ.എൽപി സ്കൂളിൽ സജ്ജമാക്കിയിട്ടുള്ള മാതൃകാ റോഡായ കുട്ടിക്കവല കാണാൻ വയക്കര ഗവ.യുപി സ്കൂളിൽ നിന്ന് മൂന്നാം ക്ലാസിലെ സഹപാഠികളെത്തി. ‘സുരക്ഷിത നാളെക്കായ് ‘എന്ന പാഠഭാഗത്തിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സൗഹൃദ സന്ദർശനം നടത്തിയത്. ‘സുരക്ഷിത് മാർഗ് ‘ പദ്ധതിയുടെ ഭാഗമായി ട്രാഫിക് വാരാചരണത്തോടനുബന്ധിച്ച് ചാമക്കാൽ സ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ട്രാഫിക് നിയമങ്ങൾ പ്രാവർത്തികമാക്കി കുട്ടിക്കവലയിൽ വാഹനം ഓടിച്ചതും സ്കിറ്റുകൾ, വിവിധകലാപരിപാടികൾ എന്നിവ അവതരിപ്പിച്ചതും വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി. പ്രവർത്തനങ്ങൾക്ക് സ്കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, മദർപിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, അധ്യാപകരായ ജോസ്മി ജോസ്, ഇ.പി.സുരേഷ് ബാബു, കെ.കെ.അനിത, എം.ടി.മധുസൂദനൻ, പി.ശിൽപ, ടി.വി.ദീപ എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009