
കത്തോലിക്കാ കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം മണിപ്പാറ സെൻ്റ് മേരീസ് പള്ളി പാരീഷ് ഹാളിൽ മണിക്കടവ് ഫൊറോന വികാരി ഫാ.പയസ് പടിഞ്ഞാറെമുറിയിൽ ഉദ്ഘാടനം ചെയ്യുന്നു.
പയ്യാവൂർ: കത്തോലിക്ക കോൺഗ്രസ് നൂറ്റിയെട്ടാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി മാർച്ച് മാസം കണ്ണൂരിൽ നടക്കുന്ന സമ്മേളനം സമുദായത്തിന്റെ ശക്തി പ്രകടമാക്കുന്ന രീതിയിൽ വിജയിപ്പിക്കാൻ കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി അതിരൂപത, ഫൊറോന, യൂണിറ്റ് തലങ്ങളിൽ കൺവൻഷനുകളും വിപുലമായ സ്വാഗത സംഘം രൂപീകരണവും നടക്കും. സമുദായം നേരിടുന്ന വിവിധ പ്രശ്നങ്ങൾ കൺവൻഷനുകളിൽ ചർച്ച ചെയ്യുമെന്നും അതിന്റെ പ്രതിധ്വനി കണ്ണൂർ സമ്മേളനത്തിൽ ഉണ്ടാകുമെന്നും യോഗം വ്യക്തമാക്കി. മണിപ്പാറ സെൻ്റ് മേരിസ് പള്ളി പാരീഷ് ഹാളിൽ ചേർന്ന യോഗം മണിക്കടവ് ഫൊറോന വികാരി ഫാ.പയസ് പടിഞ്ഞാറെമുറിയിൽ ഉദ്ഘാടനം ചെയ്തു. അതിരുപതാ പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി. അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം, ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, മണിക്കടവ് ഫൊറോന ഡയറക്ടർ ഫാ.അനിൽ, മണിപ്പാറ ഇടവക വികാരി ഫാ.ജോസഫ് കുരിശുംമൂട്ടിൽ, ബിജു ഒറ്റപ്ലാക്കൽ, പിയൂസ് പറയിടം, ബെന്നി പുതിയപുറം, ബെന്നിച്ചൻ മഠത്തിനകം, ഐ.സി.മേരി, ഷിനോ പാറയ്ക്കൽ എന്നിവർ പ്രസംഗിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009