കത്താേലിക്ക സമുദായം കൂട്ടായ്മയുടെയും കെട്ടുറപ്പിൻ്റെയും സജീവ സാക്ഷ്യം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
പയ്യാവൂർ : മലബാറിലേക്ക് കുടിയേറിയ പൂർവപിതാക്കന്മാർ സകല പ്രതിസന്ധികളെയും അതിജീവിച്ചവരാണെന്നും അവരുടെ പിൻതലമുറക്കാരായ നാം കത്തോലിക്ക സഭയിൽ ഒറ്റക്കെട്ടായി നിലകൊള്ളുമ്പോൾ ശക്തവും അജയ്യവുമായ കത്തോലിക്ക സമുദായം കൂട്ടായ്മയുടെയും കെട്ടുറപ്പിൻ്റെയും സജീവ സാക്ഷ്യമാണെന്നും തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ണൂർ കാസർഗോഡ് ജില്ലകളിലെ ഇരുനൂറ്റിപ്പത്ത് യൂണിറ്റുകളിൽ നിന്നുള്ള കത്തോലിക്ക കോൺഗ്രസ് ഭാരവാഹികളുടെ നേതൃസമ്മേളനവും ഗ്ലോബൽ ഭാരവാഹികൾക്കുള്ള സ്വീകരണവും ചെമ്പേരി മദർ തെരേസ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. അടുത്ത കാലത്തായി സഭയിൽ അവിടെയും ഇവിടെയും ചില നിസാര പ്രതിസന്ധികൾ ഉണ്ടെന്നുള്ളത് സത്യമാണ്. പക്ഷെ, അത് കണ്ട് സഭ ഇല്ലാതാകുകയാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട. സകല പ്രതിസന്ധികളേയും അതിജീവിക്കാൻ കരുത്തുള്ള നമ്മുടെ കർത്താവ് ഈശാേമിശിഹായുടെ കാൽവരിയിലെ തിരുരക്തത്തിൻ്റെ കൃപയാണ് ഓരോ ക്രൈസ്തവരുടെയും സിരകളിൽ ഒഴുകുന്നത്. മൂന്നാം ദിനം ഉയർത്തവൻ തന്നെയാണ് നമ്മുടെ സനാതന മാതൃക എന്നുള്ളതിനാൽ ഈ സഭയെ അവഗണിക്കാൻ ഒരു ശക്തിക്കും കഴിയില്ലെന്നുള്ളത് സകല മനുഷ്യരും ഗ്രഹിക്കേണ്ട യാഥാർത്ഥ്യമാണ്. പുതിയ തലമുറയിലുള്ളവരെ തമ്മിലടിപ്പിച്ച് കത്തോലിക്ക സമുദായത്തിൻ്റെ ശക്തി ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ചില ദുഷ്ടശക്തികളെ തിരിച്ചറിഞ്ഞുകൊണ്ടു വേണം നാം മുന്നോട്ടു പോകേണ്ടതെന്നും മാർ പാംപ്ലാനി ഓർമപ്പെടുത്തി. സമ്മേളനത്തിന് മുന്നോടിയായി ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ തലശേരി അതിരൂപത വികാരി ജനറാൾ മോൺ.ആൻ്റണി മുതുകുന്നേൽ വിശുദ്ധ കുർബാനയർപ്പിച്ചു. തുടർന്ന് ടൗൺ ചുറ്റി ഓഡിറ്റോറിയത്തിലേക്ക് റാലി നടത്തി. ഗ്ലോബൽ ഭാരവാഹികളെ പ്രവേശന കവാടത്തിൽ സ്വീകരിച്ചു. തുടർന്ന് വേദിയിൽ സമുദായ ചരിത്രം വീഡിയോ പ്രദർശിപ്പിച്ചു. അന്ന സെലിൻ ആലപിച്ച പ്രാർത്ഥന ഗാനത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത വൈസ് പ്രസിഡൻ്റ് ബെന്നിച്ചൻ മഠത്തിനകത്ത് മാർ ജോസഫ് പാംപ്ലാനിയെ പുഷ്പ കിരീടം അണിയിച്ചാദരിച്ചു. അതിരൂപത പ്രസിഡൻ്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. അതിരൂപത സെക്രട്ടറി ജിമ്മി ആയിത്തമറ്റം ആമുഖ പ്രഭാഷണവും ഗ്ലോബൽ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണവും നടത്തി. സാമുദായിക ശാക്തീകരണത്തിന് കത്തോലിക്ക കോൺഗ്രസ് എന്ന വിഷയത്തിൽ അതിരൂപത ചാൻസലർ റവ.ഡോ.ജോസഫ് മുട്ടത്തുകുന്നേലും സംഘടന സംവിധാനം എന്ന വിഷയത്തിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയിലും ക്ലാസുകൾ നയിച്ചു. ഗ്ലോബൽ പ്രസിഡൻ്റ് പ്രഫ.രാജീവ് കൊച്ചുപറമ്പിൽ അതിരൂപത വൈസ് പ്രസിഡൻ്റ് ഷിനോ പാറയ്ക്കലിന് നൽകി മാർഗരേഖ പ്രകാശനം ചെയ്തു. വികാരി ജനറാൾ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി സന്ദേശം നൽകി. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ റവ.ഡോ.ജാേർജ് കാഞ്ഞിരക്കാട്ട്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ.ടോണി ജോസഫ് പുഞ്ചക്കുന്നേൽ, ഗ്ലോബൽ വൈസ് പ്രസിഡൻ്റ്മാരായ കെ.പി.സാജു, ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആൻ്റണി, ഗ്ലോബൽ റിസാേഴ്സ് ടീം മെംബർ ജോണി വടക്കേക്കര, ഗ്ലോബൽ യൂത്ത് കൗൺസിൽ കോ ഓർഡിനേറ്റർ സിജാേ ഇലന്തൂർ, ഗ്ലോബൽ സെക്രട്ടറിമാരായ അഡ്വ.ഷീജ കാറുകുളം, ജേക്കബ് നിക്കോളാസ്, റോസ് ജെയിംസ്, പിയൂസ് പറയിടം, ചെമ്പേരി ഫൊറോന ഡയറക്ടർ ഫാ.പോൾ വള്ളാേപ്പിള്ളി, ഫൊറോന പ്രസിഡൻ്റ് ബിജു മണ്ഡപത്തിൽ, അതിരൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. അതിരൂപത സെക്രട്ടറി ടോമി കണയങ്കൽ കാർഷിക പ്രമേയവും അതിരൂപത വൈസ് പ്രസിഡൻ്റ് ഐ.സി.മേരി സാമുദായിക ശാക്തീകരണ പ്രമേയവും അവതരിപ്പിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009