ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ വനിതാ വിഭാഗമായ കൺമഷി പെൺകൂട്ടം ആർത്തവം അശുദ്ധമല്ല പെണ്ണിന്റെ അഭിമാനമാണ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച വനിതാ സമ്മേളനം കോളജ് അദ്ധ്യാപികയും ടെലിവിഷൻ താരവുമായ സന്ധ്യാ നമ്പ്യാർ ഉദ്ഘാടനം ചെയ്തു
വനിതാ ദിനമായ മാർച്ച് എട്ടിന് സർക്കാർ – അർദ്ധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലടക്കം തൊഴിലിടങ്ങളെ സ്ത്രീ തൊഴിലാളികൾക്ക് ശബളത്തോട് കൂടിയുള്ള അവധി നൽകണമെന്ന് കണ്ണൂരിൽ നടന്ന വനിത സമ്മേളനം ആവശ്യപ്പെട്ടു.ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ വനിതാ വിഭാഗമായ കൺമഷി പെൺകൂട്ടം ആർത്തവം അശുദ്ധമല്ല പെണ്ണിന്റെ അഭിമാനമാണ് എന്ന പ്രമേയത്തിൽ സംഘടിപ്പിച്ചവനിതാ സമ്മേളനം കോളജ് അദ്ധ്യാപികയും ടെലിവിഷൻ താരവുമായ സന്ധ്യാ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് പോലീസ് സബ്ബ് ഇൻസ്പെക്ടർ ബുഷറത്ത് ബീവി മുഖ്യപ്രഭാഷണം നടത്തി. സഞ്ജന രാജീവൻ അദ്ധ്യക്ഷത വഹിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച് വനിതകളായഡോ.ടി.വി. വസുമതി, എ യു . രജിത, പ്രമീള ടീച്ചർ, ജയശ്രീ ജയരാജ്, സൗമി മട്ടന്നൂർ, നളിനി ചാത്തു, പി.വി.രാജമണി, ഷീന എസ് റാം എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.വിട്ട് വേല ചെയ്ത് തെരുവ് ജീവിതങ്ങൾക്ക് ഭക്ഷണം നൽകുന്ന പ്രായം ചെന്ന സരോജിനിയമ്മയെ ചടങ്ങിൽ ആദരിച്ചു. കണ്ണൂർ തഹസിൽദാർ എം.ടി. സുരേഷ് ചന്ദ്രബോസ് പുരസ്കാരം സമ്മാനിച്ചു. ഗ്രാമ സ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ ആമുഖ പ്രഭാഷണം നടത്തി. ധനലക്ഷ്മി, ലെസി വിജയൻ , ബീന എൻ .വിനിത സന്തോഷ്, ഷാഹിറ ജാഫർ , തെക്കൻ ശോഭ ,ബാല സുഭ, എന്നിവർ സംസാരിച്ചു.രസിക ചെമ്പിലോട് സ്വാഗതവും, രേഖ സജയ് നന്ദിയും പറഞ്ഞു.വനിതകളുടെ വിവിധ കലാമത്സരങ്ങളും കലാപരിപാടികളും അരങ്ങേറി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009