പയ്യാവൂർ ചാമക്കാൽ ഗവ.എൽപി സ്കൂളിൽ ഒന്നാം ക്ലാസിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഒരുക്കിയ പലഹാര മേളയിൽ നിന്ന്.
പയ്യാവൂർ: ഒന്നാം ക്ലാസിലെ പുതിയ പാഠപുസ്തകത്തിലെ ‘പിന്നേം പിന്നേം ചെറുതായി പാലപ്പം ‘ എന്ന പാഠത്തിൻ്റെ പഠനഭാഗമായി ചാമക്കാൽ ഗവ.എൽപി സ്കൂളിൽ പലഹാര മേളയൊരുക്കി. വ്യത്യസ്ത തരം പലഹാരങ്ങൾ അവയുടെ രുചി, വൈവിധ്യമായ ആകൃതികൾ, ഗുണങ്ങൾ എന്നിവയൊക്കെ അനുഭവിച്ചറിയുന്നതിനുവേണ്ടിയാണ് ക്ലാസിലെ മുഴുവൻ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെ സഹകരണത്തോടെ മുപ്പതിലധികം പലഹാരങ്ങൾ ഒരുക്കിയത്. അധ്യാപകരും മറ്റു ജീവനക്കാരും പലഹാരങ്ങളുമായി സഹകരിച്ചു. പങ്കുവയ്ക്കലിൻ്റെ ഉദാത്തമായ ആശയം വിദ്യാർത്ഥികളിലെത്തിക്കാൻ കൊണ്ടുവന്ന പലഹാരങ്ങളുടെ പ്രദർശനത്തിനുശേഷം മുഴുവൻ വിദ്യാർത്ഥികൾക്കും അവ വിതരണം ചെയ്തു. ഒന്നാം ക്ലാസിലെ വിദ്യാർത്ഥികളും മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശും ചേർന്നാണ് പലഹാര മേള ഉദ്ഘാടനം ചെയ്തത്. പ്രദർശനത്തിൻ്റെ തുടർ പഠന സാധ്യതകളും ക്ലാസിൽ ഉപയോഗപ്പെടുത്തി. ക്ലാസ് ടീച്ചർ ജോസ്മി ജോസ്, കെ.എ.ആൻസി, ടി.സ്വപ്ന, ടി.വി.ദീപ, എം.ടി.മധുസൂദനൻ, രജനി റിൻസ്, മദർ പി ടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, സോണിയ തോമസ്, അമിത ബാബു എന്നിവർ നേതൃത്വം നൽകി. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009