കാട്ടാള വനംഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച സംസ്ഥാന തല പ്രക്ഷോഭം മാനന്തവാടി ഡിഎഫ്ഒ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്തു
പയ്യാവൂർ: ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന പൗരൻ്റെ അവകാശങ്ങളും ഡി.കെ. ബസു Vs സ്റ്റേറ്റ് ഓഫ് വെസ്റ്റ് ബംഗാൾ എന്ന കേസിൻ്റെ വിധിന്യായത്തിൽ സുപ്രീം കോടതി അറസ്റ്റ് സംബന്ധിച്ച് പുറപ്പെടുവിച്ച മാർഗനിർദ്ദേങ്ങളും പൂർണ്ണമായി ലംഘിച്ചും പൗരാവകാശം നിഷേധിച്ചും പോലീസിനേക്കാൾ കൂടുതൽ അധികാരങ്ങൾ ഫോറസ്റ്റ് ജീവനക്കാർക്ക് നൽകി സംസ്ഥാന വനം വകുപ്പ് തയാറാക്കിയ 1961ലെ വനം നിയമ ഭേദഗതി പൂർണമായും തള്ളിക്കളയണമെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ. ബിനോയ് തോമസ് ആവശ്യപ്പെട്ടു. കാട്ടാള വനംഭേദഗതി നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന കമ്മിറ്റി ആരംഭിച്ച സംസ്ഥാന തല പ്രക്ഷോഭം മാനന്തവാടി ഡിഎഫ്ഒ ഓഫീസിനു മുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഐ റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥൻ മാത്രമേ അറസ്റ്റ് ചെയ്യാൻ പാടുള്ളു എന്ന നിയമം മാറ്റിക്കൊണ്ട് ഏതൊരു ബീറ്റ് ഫോറസ്റ്റ്കാർക്ക് പോലും ആരേയും എവിടെ വച്ചും അറസ്റ്റു ചെയ്യാം എന്ന നിയമം കൊണ്ടുവരുന്നത് ഫോറസ്റ്റ്കാർക്ക് ഇഷ്ടമില്ലാത്ത കർഷക കരേയും സാധാരണക്കാരേയും കള്ളക്കേസിൽ കുടുക്കാൻ സാഹചര്യമൊരുക്കും. ഇത് അനുവദിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 2019 ഡിസംബർ മാസം ഇതേ കരട് ബില്ല് കൊണ്ടുവന്നപ്പോൾ ശക്തമായ കർഷക പ്രതിഷേധത്തെ തുടർന്ന് പിൻവലിച്ച ശേഷം ഇപ്പോൾ 5 വർഷം കഴിഞ്ഞ് അതേ ബില്ല് കൊണ്ടുവരുന്നത് ആരെ തൃപ്തിപ്പെടുത്താനാണെന്ന് സർക്കാർ വ്യക്തമാക്കണം. നിർദ്ദിഷ്ട കരട് വനം ഭേദഗതി നിയമത്തിനെതിരെ രാഷ്ട്രീയ കിസാൻ മഹാ സംഘ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൻ്റെ ഉദ്ഘാടന ചടങ്ങിൽ ആർകെഎംഎസ് സംസ്ഥാന കൺവീനർ പി.ജെ ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ ബേബി നെട്ടനാനി, കൺവീനർമാരായ സണ്ണി തുണ്ടത്തിൽ, എ.സി.തോമസ്, എഫ്ആർഎഫ് സംസ്ഥാന കൺവീനർ എ.എൻ മുകുന്ദൻ, കർഷക ഐക്യവേദി സംസ്ഥാന ചെയർമാൻ ജെയിംസ് പന്ന്യാംമാക്കൽ, ജോസഫ് വടക്കേക്കര, സ്വപ്ന ആൻ്റണി, ടോമി തോമസ്, വർഗീസ് പള്ളിച്ചിറ, ഗർവാസീസ് കല്ലുവയൽ, വിദ്യാധരൻ വൈദ്യർ, രാധാക്യഷ്ണൻ, വർഗീസ് വൈദ്യർ, കെ.വി.ജോയി എന്നിവർ സംസാരിച്ചു
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009