സാങ്കേതിക കാരണങ്ങളാള്‍ ശ്രീകണ്ഠപുരം മുനിസിപ്പാലിറ്റി ഉള്‍പ്പടെയുള്ള തദ്ദേശസ്വയംഭരണ സ്ഥാനങ്ങളിലെ വിഭജനം റദ്ദാക്കിയ കോടതി നടപടി യുഡിഎഫിന് അനുകൂലമാണെന്ന നിലയില്‍ നേതാക്കളുടെ അവകാശവാദം അടിസ്ഥാന രഹിതമാണ് സിപിഐ എം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി പ്രസ്ഥാവനയില്‍ പറഞ്ഞു.
2015ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ പ്രമുഖ നേതാക്കള്‍ മത്സരിച്ച വാര്‍ഡുകളില്‍ പരാജയപ്പെടുകയാണുണ്ടായത്. സ്വതന്ത്രന്മാരെ കൂട്ടുപിടിച്ചാണ് യുഡിഎഫ് ഭരണം നടത്തിയത്. 2015ല്‍ യുഡിഎഫ് ചെയര്‍ന്മാര്‍ സ്ഥാനാര്‍ത്ഥി പരാജയപ്പെടുകയും തുടര്‍ന്ന് നഗരസഭ ചെയര്‍ന്മാനായി തിരഞ്ഞെടുത്തയാള്‍ ഒരുവോട്ടിന് മാത്രം വിജയ്ച്ചയാളുമാണ്. 2020ലെ തിരഞ്ഞെടുപ്പിലാകട്ടെ യുഡിഎഫ് ജയിച്ച രണ്ട് വാര്‍ഡുകള്‍ എല്‍ഡിഎഫ് തിരിച്ചുപിടിച്ചത് 200 പരം വേട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. മൂന്ന് വാര്‍ഡുകളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ദ്ധികള്‍ പരാജയപ്പെട്ടത് നിസാര വോട്ടുകള്‍ക്കുമാണ്. ദീര്‍ഘകാലം എല്‍ഡിഎഫ് ഭരിച്ച പഞ്ചായത്തായിരുന്നു ശ്രീകണ്ഠപുരം. നഗരസഭ ആയതിനെ തുടര്‍ന്നാണ് യുഡിഎഫ് ജയിച്ചത്. യുഡിഎഫിനാകട്ടെ നാടിന്റെ വികസനത്തിന് ഒരുസഭാവനയും ചെയ്യാനായില്ല. കോടികളാണ് ലാപ്‌സാക്കിയത്, കഴിഞ്ഞ വര്‍ഷം പദ്ധതിവിനിയോഗത്തില്‍ 87ാം സ്ഥാനത്തായിരുന്നു. നഗരസഭയില്‍ ഒരു ബസ് കാത്തിരിപ്പ് കേന്ദ്രമോ, ഒരുമൂത്രപ്പുര എങ്കിലുമോ ഈ ഘട്ടത്തില്‍ നിര്‍മ്മിച്ചില്ല. രൂക്ഷമായ കുടിവെള്ള പ്രശനം ജനങ്ങളെ അലട്ടുന്നുണ്ട്. കുടിവെള്ള പ്രശ്‌നത്തിന് ഒരു നടപടിയും നഗരസഭയുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. സമീപ പഞ്ചായത്തുകള്‍ ഏരുവേശി, പയ്യാവൂര്‍, പടിയൂര്‍ കല്ല്യാട്, ഇരിക്കൂര്‍, മലപ്പട്ടം, ചെങ്ങളായി എന്നിവിടങ്ങളില്‍ സമഗ്രമായ കുടിവെള്ള പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. വര്‍ഷാവര്‍ഷം ലഭിക്കുന്ന റോഡ് മെയിന്റനന്‍സ് ഗ്രാന്റ് യഥാവിധി ഉപയോഗിക്കാതിരുന്നതിനാല്‍ റോഡുകള്‍ തകര്‍ന്നു. 45 വര്‍ഷം മുമ്പ് പഞ്ചായത്ത് നിര്‍മ്മിച്ച പൊതുശ്മശാനം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ അടച്ചിടേണ്ടിവന്നു. വാതകശ്മശാനമോ, വൈദ്യുതി ശ്മശാനമോ സ്ഥാപിക്കുന്നതിന് നടപടി ഉണ്ടായില്ല. നഗരത്തില്‍ ശുചീകരണത്തൊഴിലാളികളെ നിയമിക്കുന്നതിന് ലക്ഷങ്ങള്‍ കൈക്കൂലിവാങ്ങിയെന്നത് അങ്ങാടിപ്പാട്ടാണ്. ഇവയെല്ലാം ഉയര്‍ത്തിപ്പിടിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നഗരസഭക്ക് മുമ്പിലേക്ക് ഡിസംബര്‍ 23ന് ബഹുജന മാര്‍ച്ച് നിശ്ചയിച്ചിടുണ്ട്. ശ്രീകണ്ഠപുരം നഗരസഭയുടെ വികസനത്തിന് തടസം നില്‍ക്കുന്ന അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷവാതവും കൈമുതലാക്കിയ യുഡിഎഫ് ഭരണത്തിനെതിരേ ശക്തമായ ബഹുജന രോഷമാണ് ഉയരുന്നത്. അതില്‍ നിന്ന് രക്ഷപെടാനാണ് കോടതി വിധി തങ്ങള്‍ക്ക് അനുകൂലമാണെന്ന അവകാശവാദവുമായി യുഡിഎഫ് നേതാക്കള്‍ രംഗത്തിറങ്ങുന്നത്. കഴിഞ്ഞ രണ്ട് ഘട്ടത്തിലും മാമമാത്രമായ വോട്ടുകള്‍ക്കാണ് യുഡിഎഫ് ജയിച്ചത്. നിലവിലുള്ള വാര്‍ഡുകളെ അടിസ്ഥാനപ്പെടുത്തി തിരിഞ്ഞെടുപ്പ് നടത്തിയാല്‍ എല്‍ഡിഎഫ് വിജയം സുനിശ്ചിതമാണ്.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009