തുടർന്നുവരുന്ന ദിവസങ്ങളിൽ നടക്കുന്ന വിവിധ സബ് കമ്മിറ്റി മീറ്റിങ്ങുകളിൽ മികച്ച കർമ്മ പദ്ധതികൾക്ക് രൂപം നൽകുവാൻ യോഗം തീരുമാനിച്ചു.
ചെമ്പേരി : ചെമ്പേരിയിൽ നടക്കുന്ന കാർഷിക പ്രദർശനമേള ഒറോത ഫെസ്റ്റിനു മുന്നോടിയായി രൂപീകരിച്ച ഉപദേശക സമിതിയുടെ ആദ്യ യോഗം ഇന്നലെ ചെമ്പേരി വൈഎംസിഎ ഹാളിൽ ചേർന്നു. ചെമ്പേരിയിലെ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കൾ യോഗത്തിൽ പങ്കെടുത്തു. ചെമ്പേരി വൈഎംസിഎ യൂണിറ്റ് പ്രസിഡന്റ് ജോമി ചാലിൽ, ഫെസ്റ്റിന്റെ ജനറൽ കൺവീനർ ഷാജി വർഗീസ് കളപ്പുര, പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോസ് മേമടം എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ 25 ഓളം അംഗങ്ങൾ പങ്കെടുത്തു. സമാനതകൾ ഇല്ലാത്ത വെല്ലുവിളികൾ നേരിടുന്ന കാർഷിക മേഖലയെയും അന്യമായി കൊണ്ടിരിക്കുന്ന കാർഷിക സംസ്കാരത്തെയും വരും തലമുറകൾ ഏറ്റെടുക്കുന്നതിന് അവരെ പ്രോത്സാഹിപ്പിക്കുക തക്കവിധത്തിൽ മേളയിൽ ഉൾക്കൊള്ളിക്കേണ്ട വിവിധ കർമ്മ പദ്ധതികളെ കുറിച്ച് അംഗങ്ങൾ ചർച്ച നടത്തി. ഇതിൽ ഉരിത്തിരിഞ്ഞ ആശയങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് തുടർന്നുവരുന്ന ദിവസങ്ങളിൽ നടക്കുന്ന വിവിധ സബ് കമ്മിറ്റി മീറ്റിങ്ങുകളിൽ മികച്ച കർമ്മ പദ്ധതികൾക്ക് രൂപം നൽകുവാൻ യോഗം തീരുമാനിച്ചു. ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009