കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെഎസ്എസ്പിഎ) ഏരുവേശി മണ്ഡലം വാർഷിക സമ്മേളനം ചെമ്പേരി വൈഎംസിഎ ഹാളിൽ ശ്രീകണ്ഠപുരം നഗര സഭാധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: സർവീസിൽ നിന്ന് വിരമിച്ചവർ വിശ്രമജീവിതമെന്ന് പറഞ്ഞ് വീട്ടിൽ ഒതുങ്ങിക്കൂടാതെ സമൂഹത്തിന്റെ ഉന്നതിക്കായി പ്രവർത്തിക്കേണ്ടവരാണെന്നും അങ്ങനെ പ്രവർത്തിക്കുമ്പോൾ മാനസികമായും ശാരീരികമായും സ്വയം ശാക്തീകരിക്കപ്പെടുമെന്നും അതിലൂടെ പ്രായത്തെ തോൽപ്പിക്കാനാകുമെന്നും ഫിലോമിന പറഞ്ഞു. പെൻഷൻകാരുടെ അവകാശങ്ങൾ നിഷേധിക്കുകയും 22 ശതമാനം ഡിആർ കുടിശിക നൽകാതിരിക്കുകയും ഭൂരിഭാഗം പെൻഷൻകാർക്കും ഉപകാരപ്പെടാത്തവിധം മെഡിസെപ് ഇൻഷ്വറൻസ് പദ്ധതിയെ വികലമാക്കുകയും ചെയ്യുന്ന സർക്കാർ നടപടിയിൽ സമ്മേളനം ശക്തമായി പ്രതിഷേധിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായിരിക്കെ സർവീസിൽ നിന്ന് വിരമിച്ച ശേഷം അഭിഭാഷകനായി എൻറോൾ ചെയ്ത അഡ്വ.വി.ജെ.ഷാജിമോൻ, ഇംഗ്ലീഷ് സാഹിത്യത്തിൽ പിഎച്ച്ഡി നേടുകയും യൂറോപ്യൻ യൂണിയൻ നടത്തിയ ഇന്റർ നാഷണൽ റിസേർച്ച് ഫെലോസ് മത്സരത്തിൽ ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്ത ഡോ.ഐഡ തേനു കൊട്ടാരത്തിൽ എന്നിവരെ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഷൈബി മൊമെന്റോ നൽകി ആദരിച്ചു. കെഎസ്എസ് പിഎ പ്രസിഡന്റ് ജോസഫ് സഖറിയാസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ഏരുവേശി മണ്ഡലം പ്രസിഡന്റ് ജോസ് പരത്തനാൽ, പി.പി.ചന്ദ്രാംഗതൻ, എം.പി.കുഞ്ഞുമൊയ്‌തീൻ, പി.ദിനേശൻ, ജോസ് ആഗസ്റ്റിൻ, കെ.സി.ഔസേഫ്, പി.ജെ.സ്കറിയ, എം.എം.ലീല, ടി.എൽ.ലുക്കാ, എ.എൽ.സെബാസ്റ്റ്യൻ, പി.ടി.കുര്യാക്കോസ്, അപ്പു കണ്ണാവിൽ, ജോഷി ജോസഫ്, ഏബ്രഹാം തോമസ്, സാലി ജോസ് എന്നിവർ സംസാരിച്ചു. ഏബ്രഹാം തോമസ് (പ്രസിഡന്റ് ),ടി.എൽ.ലൂക്ക, ഫാൻസി ജോർജ് (വൈസ് പ്രസിഡന്റ്മാർ), ജോഷി ജോസഫ് (സെക്രട്ടറി),ബാബുക്കുട്ടി ജോർജ്, കെ.സി.വത്സല (ജോയിന്റ് സെക്രട്ടറിമാർ), ഷീൻ ഏബ്രഹാം (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു ▪️ റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009