ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പന്തൊട്ടി ക്വാറി: റവന്യൂ ജിയോളജി വകുപ്പുകൾ ക്വാറിക്ക് വേണ്ടി ഒത്താശ ചെയ്യുന്നതായി ശ്രീകണ്ഠപുരം മുൻസിപ്പൽ യു ഡി എഫ് യോഗം

02

ശ്രീകണ്ഠപുരം: ചെമ്പന്തൊട്ടി നായനാർ മലയിൽ പ്രവർത്തിച്ചിരുന്ന ക്വാറിയുമായി ബന്ധപ്പെട്ട് ജനകീയ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലും റവന്യൂ ജിയോളജി വകുപ്പുകൾ ക്വാറിക്ക് വേണ്ടി ഒത്താശ ചെയ്യുന്നതായി ശ്രീകണ്ഠപുരം മുൻസിപ്പൽ യു ഡി എഫ് യോഗം ആരോപിച്ചു.

പരസ്യം

പ്രസ്തുത ക്വാറി പല നിയമങ്ങളും ലംഘിച്ചാണ് പ്രവർത്തിച്ച് വരുന്നതെന്നാണ് പ്രദേശം സന്ദർശിച്ചവർക്കെല്ലാം ബോധ്യമായിട്ടുള്ളത്.വയനാട് ദുരന്തത്തിൻ്റെ പശ്ചാതലത്തിലാണ് പ്രദേശവാസികൾ അപകടാവസ്ഥ മനസ്സിലാക്കിയത്.ഇതിനെ തുടർന്ന് ചെമ്പന്തൊട്ടിയിൽ ജനകീയ പ്രക്ഷോഭം ആരംഭിക്കുകയും ചെയ്തു.ശ്രീകണ്ഠപുരം നഗരസഭക്ക് നൽകിയ പരാതിയെ തുടർന്ന് ക്വാറി തൽക്കാലികമായി പ്രത്യേക കൗൺസിൽ യോഗം ചേർന്ന് നിർത്തിവെപ്പിച്ചിട്ടുമുണ്ട്. ജില്ലാ കലക്ടർക്കടറെയടക്കമുള്ള വിവിധ ഡിപാർട്മെൻ്റ് അധികൃതരെ നഗരസഭ ചെയർപേഴ്സൺ നേരിട്ട് കാണുകയും സമര സമിതിക്കാർ രേഖാമൂലം പരാതി നൽകുകയും ചെയ്തിരുന്നു.ഇതേ തുടർന്ന് ജിയോളജി വകുപ്പ് ക്വാറി സന്ദർശിച്ചിരുന്നുവെങ്കിലും നഗര ചെയർപേഴ്സണേയോ പരാതിക്കാരെയോ അറിയിച്ചിരുന്നില്ല. ഇത് ഏകപക്ഷീയമായ നിലപാട് ആണെന്നും ക്വാറിക്ക് വേണ്ടി ഒത്താശ ചെയ്യുന്നതിനാണ് ഇത്തരത്തിൽ രഹസ്യ സന്ദർശനം നടത്തിയതെന്നുമാണ് യു ഡി എഫ് ആരോപിക്കുന്നത്. ജില്ലാ കലക്ടറക്കം സന്ദർശിച്ച് ജനകീയമായ ഓഡിറ്റ് നടത്തി പരിസ്ഥിതിക്കും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ ക്വാറി അടച്ച് പൂട്ടണമെന്നും ഈ വിഷയത്തിൽ ക്വാറിവിരുദ്ധ സമിതിക്ക് പൂർണ പിന്തുണ നൽകുമെന്നും ഇതിൻ്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമം നട ത്തുന്നവരെ ഒറ്റപ്പെടുത്തണമെന്നും യുഡിഎഫ് പ്രസ്താപിച്ചു. യോഗം അഡ്വ സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ചെയർമാൻ എം ഒ മാധവൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.കൺവീനർ എൻ പി റഷീദ് മാസ്റ്റർ, നേതാക്കളായ കെ പി ഗംഗാധരൻ, കെ സലാഹുദ്ദീൻ, അഡ്വ ഇവി രാമകൃഷ്ണൻ, ഡോ കെ വി ഫിലോമിന, എൻ പി സിദ്ദീഖ്, ജിയോ ജേക്കബ്, എൻ ജെ സ്റ്റീഫൻ, കെ സി ജോസഫ് പ്രസംഗിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
Whatsapp Image 2024 11 16 At 6.59.58 Pm