
. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുടിയാന്മല പൊലിസ് സ്റ്റേഷൻ എസ്ഐ ജോഷി ജോസഫ് ഉദ്ഘാടനം ചെയ്തു
കുടിയാന്മല: ഫാത്തിമ യുപി സ്കൂളിൽ ശിശുദിനാഘോഷത്തോടനുബന്ധിച്ച് വിജയോത്സവവും നടത്തി. ഈ വർഷത്തെ ഉപജില്ല കലാമേള, സംസ്കൃതോത്സവം, ശാസ്ത്രമേള, കായികമേള, ഡിസിഎൽ ടാലന്റ് ഫെസ്റ്റ്, കളർ ഇന്ത്യ പെയിന്റിംഗ് മത്സരം എന്നിവയിൽ വിജയികളായ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കുടിയാന്മല പൊലിസ് സ്റ്റേഷൻ എസ്ഐ ജോഷി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. അരുൺ കുര്യളാനിയ്ക്കൽ അധ്യക്ഷത വഹിച്ചു. സ്കൂൾ മുഖ്യാധ്യാപിക മിനി ഏബ്രഹാം ആമുഖ പ്രഭാഷണം നടത്തി. ഏരുവേശി ഗ്രാമപഞ്ചായത്ത് കുടിയാന്മല വാർഡ് മെംബർ നിഷ സോജൻ, കുടിയാന്മല മേരി ക്യൂൻസ് ഹൈസ്കൂൾ മുഖ്യാധ്യാപകൻ സുനിൽ ജോസഫ്, ഫാത്തിമ യുപി സ്കൂൾ പിടിഎ പ്രസിഡന്റ് ജോമോൻ ജോസഫ്, വിദ്യാർത്ഥി പ്രതിനിധി ഐറിൻ മരിയ ലിജോ, സ്റ്റാഫ് പ്രതിനിധി ഹണിമോൾ ജോസ് എന്നിവർ പ്രസംഗിച്ചു. ചിത്രകാരനായിരുന്ന വൈദികൻ ഫാ. മനോജ് ഒറ്റപ്ലാക്കലിന്റെ അനുസ്മരണാർത്ഥം തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി (ടിഎസ്എസ്എസ്) കുടിയാന്മല യൂണിറ്റും മാതൃവേദിയും സംയുക്തമായി കുടിയാന്മല ഫാത്തിമ യുപി സ്കൂളിലെ വിദ്യാർത്ഥികൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് ടിഎസ്എസ്എസ് കുടിയന്മല യൂണിറ്റ് പ്രസിഡന്റ് ജെയ്സൺ മേക്കലാത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009