
മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിലെ 2026-27 അധ്യയന വർഷത്തെ കോളജ് യൂണിയൻ “ലുമോറ” റിട്ട. അധ്യാപകനും കവിയുമായ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തപ്പോൾ.
പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിലെ 2026-27 അധ്യയന വർഷത്തെ കോളജ് യൂണിയൻ “ലുമോറ” റിട്ട. അധ്യാപകനും കവിയുമായ വീരാൻകുട്ടി ഉദ്ഘാടനം ചെയ്തു. കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് അധ്യാപകർ കാലത്തിനുമുന്നേ സഞ്ചരിക്കണമെന്നും മാറുന്ന കാലത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് സ്വയം നവീകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ അറിവുകളും സാങ്കേതികവിദ്യകളും നിരന്തരം സ്വായത്തമാക്കി അധ്യാപകർ സ്വയം പുതുക്കിക്കൊണ്ടിരിക്കണം. ഭാവിയിൽ വിദ്യാഭ്യാസമേഖലയിലുണ്ടാകാവുന്ന മാറ്റങ്ങളെ മുൻകൂട്ടി തിരിച്ചറിയാനും അതിനനുസരിച്ച് അധ്യാപനരീതികളിൽ മാറ്റം വരുത്താനും കഴിയേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോളജ് യൂണിയൻ ചെയർപേഴ്സൺ ടോം ക്രിസ്ത്യാനോ ജോർജ് അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് ചെയർപേഴ്സൺ ജ്യോതി തെരേസ് ആമുഖ പ്രഭാഷണവും കോളജ് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് മാത്യു മുഖ്യപ്രഭാഷണവും നടത്തി. പിടിഎ എക്സിക്യൂട്ടീവ് മെമ്പർ പി.ആർ. അലക്സ്, സ്റ്റാഫ് അഡ്വൈസർ ഡോ.കെ. ഷോളി ജോസഫ്, പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് നിതിൻ നങ്ങോത്ത്, ജനറൽ സെക്രട്ടറി പി. സ്‌നിഗ്ദ ദാസ് എന്നിവർ പ്രസംഗിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി ജിബിൻരാജ് കെ. ബാബു 2026-27 വർഷത്തെ യൂണിയൻ പ്രവർത്തന പദ്ധതികളും അവതരിപ്പിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009