ശ്രീകണ്ഠാപുരം വാർത്തകൾ

ചാമക്കാൽ എൽപി സ്‌കൂളിൽ രുചി ഉത്സവം സംഘടിപ്പിച്ചു

ശിശുദിനാഘോഷ സമാപനത്തിൻ്റെ ഭാഗമായി വൈവിധ്യമാർന്ന നാടൻ വിഭവങ്ങളുമായി ചാമക്കാൽ ഗവ. എൽപി സ്‌കൂളിൽ ഒരുക്കിയ രുചി ഉത്സവം മുഖ്യാതിഥിയായെത്തിയ ഡയറ്റ് പ്രിൻസിപ്പൽ ഡോ. എസ്.കെ. ജയദേവൻ വട്ടയപ്പം മുറിച്ച് ഉദ്ഘാടനം ചെയ്തപ്പോൾ.

പരസ്യം

പയ്യാവൂർ: ശിശുദിനാഘോഷത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് ചാമക്കാൽ ഗവ. എൽപി സ്കൂളിൽ രുചിയുത്സവം സംഘടിപ്പിച്ചു. സ്‌കൂളിലെ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ വീടുകളിൽ തയാറാക്കിയ വൈവിധ്യമാർന്ന നാടൻ പലഹാരങ്ങളും കിഴങ്ങുവർഗ വിഭവങ്ങളും രുചിയുത്സവത്തിൽ ഒരുക്കിയിരുന്നു. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള വിവിധ പാഠഭാഗങ്ങളിലെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായിക്കൂടിയാണ് ഇത്തരമൊരു പരിപാടി നടത്തിയത്. മലയോര വനമേഖലയിലെ അപൂർവ കിഴങ്ങിനങ്ങൾ വിദ്യാർത്ഥികളിൽ കൗതുകം പകരുന്നതായി. പയ്യാവൂർ ഗ്രാമപഞ്ചായത്ത് മെംബർ ജെയിംസ് തുരുത്തേൽ ശിശുദിനാഘോഷ സമാപനം ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പിടിഎ പ്രസിഡൻ്റ് പി.കെ. സുനേഷ് അധ്യക്ഷത വഹിച്ചു. ഡയറ്റ് പ്രിൻസിപ്പൽ ഡോ. എസ്.കെ. ജയദേവൻ മുഖ്യാതിഥിയായിരുന്നു. ബേക്കറി, ഫാസ്റ്റ് ഫുഡ് ശീലങ്ങളിൽ നിന്ന് നാടൻ വിഭവങ്ങളിലേക്ക് കുട്ടികളെ തിരികെ കൊണ്ടുവരാനുള്ള വിദ്യാലയാധികൃതരുടെ ശ്രമത്തിൻ്റെ ഭാഗം കൂടിയാണ് രുചിയുത്സവം. സ്‌കൂൾ മുഖ്യാധ്യാപകൻ ഇ.പി. ജയപ്രകാശ്, മദർ പിടിഎ പ്രസിഡൻ്റ് സൗമ്യ ദിനേശ്, സ്‌കൂൾ ലീഡർ ശിവന്യ, അധ്യാപകരായ ജോസ്മി ജോസ്, പി. ശിൽപ്പ, ടി. സ്വപ്ന, രജനി റിൻസ്, അമിത ബാബു, സോണിയ തോമസ് എന്നിവർ നേതൃത്വം നൽകി. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം