
പെരിന്തലേരി എയുപി സ്കൂളും കൊയ്യം മർക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂളും തമ്മിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരം ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെംബർ പി.കെ. സിന്ധു ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
പയ്യാവൂർ: പെരിന്തലേരി എയുപി സ്കൂളും കൊയ്യം മർക്കസ് ഇംഗ്ലീഷ് മീഡിയം സ്കൂളും തമ്മിൽ സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ ഇരുടീമുകളും 5 : 5 ഗോൾ സമനില പാലിച്ചതിനെ തുടർന്ന് നടത്തിയ പെനാൽറ്റി ഷൂട്ടൗട്ടിൽ പെരിന്തലേരി എയുപി സ്കൂൾ ടീം വിജയികളായി. മത്സരത്തിൻ്റെ മുന്നോടിയായി പെരിന്തലേരിയിലെ തന്നെ രണ്ട് ടീമുകളായ സ്ട്രൈക്കേഴ്സും ബ്ലാസ്റ്റേഴ്സും തമ്മിൽ സൗഹൃദ മത്സരവും നടന്നു. ചെങ്ങളായി ഗ്രാമപഞ്ചായത്ത് മെംബർ പി.കെ. സിന്ധു മത്സരം ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡന്റ് അശോകൻ ആമുഖ പ്രഭാഷണം നടത്തി. മർക്കസ് സ്കൂൾ പ്രിൻസിപ്പൽ ഇർഷാദ് ഇർഫാനി, പെരിന്തലേരി സ്കൂൾ മുഖ്യാധ്യാപിക എസ്. ശ്രീകല, മുഹമ്മദ് റഫീഖ്, കമാൽ ബാഖവി, മുഹമ്മദ് കുഞ്ഞി ഗ്ലാസ്കോ, ജുനൈദ് വളക്കൈ, ശ്രീരാഗ്, രാജൻ, അജ്മൽ, കെ.പി. ജ്യോതിഷ് കുമാർ, മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009