
കുട്ടികളുടെ സർഗാത്മകതയ്ക്കും ചിത്രകലാ അഭിരുചികൾക്കും വേദിയൊരുക്കി ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പത്താമത് പൂമരം ചിത്രോത്സവം കണ്ണൂർ ഗവ. വനിതാ കോളജ് ഓഡിറ്റോറിയത്തിൽൽ നടന്നു. ചിത്രകാരി പി.വി. അർത്ഥന ചിത്രോത്സവം ഉദ്ഘാടനം ചെയ്തു.
പയ്യാവൂർ: കുട്ടികളുടെ സർഗാത്മകതയ്ക്കും ചിത്രകലാ അഭിരുചികൾക്കും വേദിയൊരുക്കി ഗ്രാമസ്വരാജ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പത്താമത് പൂമരം ചിത്രോത്സവം കണ്ണൂർ ഗവ. വനിതാ കോളജ് ഓഡിറ്റോറിയത്തിൽൽ നടന്നു. ചിത്രകാരി പി.വി. അർത്ഥന ചിത്രോത്സവം ഉദ്ഘാടനം ചെയ്തു. പൂമരം സംരംഭത്തിലൂടെ വളർന്നുവന്ന കൊച്ചുപ്രതിഭകളെ മുൻനിർത്തിയുള്ള ഉദ്ഘാടന ചടങ്ങ് ശ്രദ്ധേയമായി. സി. പി. റിത്വക് ഭരണഘടനയുടെ ആമുഖം വായിച്ചതോടെ ആരംഭിച്ച സാംസ്കാരിക സമ്മേളനം പൂമരം ഫെയിം മിൻഹ ഷെറിൻ ഉദ്ഘാടനം ചെയ്തു. ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അധ്യക്ഷത വഹിച്ചു. എസ്. ശിശുബാലൻ ആമുഖ പ്രഭാഷണം നടത്തി. കണ്ണൂർ എംഎൽഎ ടി.ഒ. മോഹനൻ മുഖ്യാതിഥിയായിരുന്നു. പൂമരം നൃത്തോത്സവത്തിന്റെ ലോഗോ സുധ നീലേശ്വരം കെ. അതുല്യയ്ക്ക് കൈമാറി പ്രകാശനം ചെയ്തു. ലോഗോ രൂപകൽപ്പന ചെയ്ത ചിത്രകാരൻ രാജേഷ് ഗ്രീൻ ട്രീയെ ചടങ്ങിൽ ആദരിച്ചു. ബെസ്റ്റ് ടീച്ചർ അവാർഡ് ജേതാക്കളായ ധന്യ പുതുശേരി, ഷൈജ പി. അനിൽ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.എൻ.കെ. രത്നേഷ്, മഹേഷ് ചന്ദ്ര ബാലിഗ്, കെ.കെ. സന്തേഷ്, സഞ്ജന രാജീവൻ, ഷാജി കാട്യത്ത്, ഷാഹിറ ജാഫർ, എൻ.കെ. പ്രസീത്, സി.പി. ശ്രീകല, പ്രിയ വൈഗേഷ്, ബാലസുഭ, ദിവ്യ സഞ്ജയ്, ഹുഹൈദ, റീന ജിൽജിത്ത്, ബാബു മയ്യിൽ, സക്കീന പനങ്ങാട്ടൂർ, കെ. നിഖിത, പി.സി. അനിൽകുമാർ, എം.ശരണു, വന്ദന പ്രസീത് തുടങ്ങിയവർ പങ്കെടുത്തു.അങ്കണവാടി, കിന്റർഗാർട്ടൻ, എൽപി, യുപി, ഹൈസ്കൂൾ, പൊതുവിഭാഗം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി നടന്ന ചിത്രരചനാ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. വിജയികൾക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009