ശ്രീകണ്ഠാപുരം വാർത്തകൾ

കുടിവെള്ള ടാങ്കിന് ഭീഷണിയായി ചെങ്കൽ ഖനനം; മുന്നൂറിലേറെ കുടുംബങ്ങൾ ഭയാശങ്കയിൽ

തേർമല കൈക്കൂലിത്തട്ടിൽ അനധികൃത ചെങ്കൽ ഖനനം നടത്തിവരുന്ന പ്രദേശത്തെ ഭൂമിയിൽ വിള്ളലുണ്ടായ ഭാഗങ്ങളിലൊന്ന്. ചെങ്കൽ ഖനനത്തിൻ്റെ പ്രകമ്പനംമൂലം കുന്നിൻ മുകളിലെ മണ്ണിടിഞ്ഞ ഭാഗം കാണിച്ചുതരുന്ന പ്രദേശവാസിയായ ബിനു മുരിയംവേലിൽ. തേർമല കൈക്കൂലിത്തട്ടിലെ ചെങ്കൽ ഖനന പ്രദേശത്തെ കുന്നിൻ്റെ മുകളിൽ

പരസ്യം

പയ്യാവൂർ: ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ തേർമല കൈക്കൂലിത്തട്ടിൽ ജലജീവൻ മിഷൻ കുടിവെള്ള ടാങ്കിന് സമീപം ചെങ്കൽ ഖനനം തുടരുന്നതുമൂലം പ്രദേശവാസികൾ കടുത്ത ഭയാശങ്കയിലാണുള്ളത്. മുന്നൂറിലധികം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഖനനം ഇരു പഞ്ചായത്തുകളിലും ഗുരുതരമായ ദുരന്തസാധ്യത ഉയർത്തുന്നതായി തേർമല സംരക്ഷണ സമിതി ആരോപിക്കുന്നു. 2018 ലാണ് കൈക്കൂലിത്തട്ടിൽ ചെങ്കൽ ഖനനം ആരംഭിച്ചത്. അതേ വർഷമുണ്ടായ പ്രളയത്തെത്തുടർന്ന് പ്രദേശത്ത് ഭൂമി വിണ്ടുകീറുകയും മണ്ണിന്റെ ഘടനയിൽ മാറ്റങ്ങൾ പ്രകടമാകുകയും ചെയ്തു. 2019-ൽ കിണറുകൾ ഇടിഞ്ഞുതാഴ്ന്നതും പാറകൾ നിരങ്ങി മാറിയതും ഉൾപ്പെടെ നിരവധി അപകടസൂചനകൾ പ്രദേശവാസികൾക്ക് നേരിടേണ്ടിവന്നതായി സംരക്ഷണ സമിതി ചൂണ്ടിക്കാട്ടുന്നു. തുടർന്നുണ്ടായ ഭൂപ്രതിഭാസങ്ങളുടെ ഭാഗമായി കുന്നിൻമുകളിലെ ചെങ്കൽ ഖനനമേഖലയിലെ ഗുഹകളിലൂടെ മലിനജലം ഒഴുകിയെത്തി കിണറുകളിൽ ചെളിവെള്ളവും കല്ലുകളും നിറഞ്ഞതായും കാണപ്പെടുകയുണ്ടായി. ഇതേത്തുടർന്ന് പ്രദേശത്ത് അടിയന്തര പരിശോധന നടത്തണമെന്ന് അന്നത്തെ എംഎൽഎ കെ.സി. ജോസഫിനോട് തേർമല സംരക്ഷണ സമിതി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രദേശത്ത് പരിശോധന നടത്തുകയും മണ്ണിനടിയിലൂടെ മണ്ണും വെള്ളവും ഒഴുകിപ്പോകുന്ന സോയിൽ പൈപ്പിംഗ് പ്രതിഭാസം നിലനിൽക്കുന്ന പ്രദേശമാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. സബ് കളക്ടർ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ സാമൂഹിക-രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ എന്നിവർ സ്ഥലം സന്ദർശിച്ച് അപകടസാധ്യത വിലയിരുത്തുകയുണ്ടായി. ഈ സാഹചര്യത്തിലാണ് 2019 ൽ ഉളിക്കൽ-പടിയൂർ പഞ്ചായത്തുകളുടെ അതിർത്തി പ്രദേശത്തെ ചെങ്കൽ ഖനനത്തിന് നിരോധനം ഏർപ്പെടുത്തി ഉത്തരവിറക്കിയത്. എന്നാൽ ഈ ഉത്തരവ് നിലനിൽക്കെ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ഇപ്പോൾ ഖനനത്തിന് അനുമതി നൽകിയതായാണ് സംരക്ഷണ സമിതി ആരോപിക്കുന്നത്. ഇതിനിടെ ഉളിക്കൽ ഗ്രാമപഞ്ചായത്തിലെ എട്ട് വാർഡുകളിലെ ജനങ്ങൾക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിനായി ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി നിർമിച്ച ഏഴരലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള കൂറ്റൻ ടാങ്കിൽ വെള്ളം നിറച്ച് പ്രവർത്തനസജ്ജമായിട്ടുണ്ട്. ടാങ്കിന് സമീപത്തെ ചെങ്കൽ ഖനനം മൂലമുണ്ടാകുന്ന പ്രകമ്പനങ്ങൾ ജലസംഭരണിയുടെ തുണുകൾക്കും ഭിത്തികൾക്കും വിള്ളലുണ്ടാക്കിയതായും ഇത് കുടിവെള്ള വിതരണ സംവിധാനത്തിന് ഭീഷണിയാകുന്നതായും പ്രദേശവാസികൾ പറയുന്നു. മലപ്പുറം സ്വദേശിയായ സ്വകാര്യ വ്യക്തി ഖനനത്തിനായി വാങ്ങിയ ഏക്കറുകണക്കിന് ഭൂമിയിലുണ്ടായിരുന്ന കശുമാവിൻ തോട്ടങ്ങൾ വെട്ടിമാറ്റിയതായും പുതിയ കൃഷി നടത്താനെന്ന പേരിൽ ഖനന പ്രവർത്തനങ്ങൾ തുടരുന്നതായാണ് തേർമല സംരക്ഷണ സമിതി വ്യക്തമാക്കിയത്. ഖനനം മൂലം പ്രദേശത്തുണ്ടാകാവുന്ന ദുരന്തങ്ങൾക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളാകേണ്ടിവരുമെന്നും സമിതി മുന്നറിയിപ്പ് നൽകി. മുന്നൂറിലേറെ കുടുംബങ്ങളുടെ സുരക്ഷയും കുടിവെള്ള പദ്ധതിയുടെ നിലനിൽപ്പും ഒരുപോലെ ആശങ്കയിലായ സാഹചര്യത്തിൽ, പ്രദേശത്തെ ചെങ്കൽ ഖനനത്തിന് അനുമതി നൽകിയതിന്റെ സാഹചര്യം അന്വേഷിക്കണമെന്നും ഖനനമേഖലയിൽ അടിയന്തര ശാസ്ത്രീയ പരിശോധന നടത്തണമെന്നും സംരക്ഷണ സമിതി ആവശ്യപ്പെടുന്നു. ദുരന്തം സംഭവിച്ചശേഷം നടപടിയെടുക്കുന്നതിനു പകരം മുൻകരുതൽ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നിലവിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുന്നതിനായിട്ടുള്ള തേർമല സംരക്ഷണ സമിതിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകി സജീവ് ജോസഫ് എംഎൽഎയും ഒപ്പമുണ്ട്. തേർമല സംരക്ഷണ സമിതിക്കുവേണ്ടി കുര്യാക്കോസ് മണിപ്പാടത്ത്, ജോർജ് പുളിയ്ക്കക്കുന്നേൽ, ബിനു മുരിയംവേലിൽ, ബാബു മുരിയംവേലിൽ, ജോയി മണ്ഡപത്തിൽ, ബിനോയ് പന്തലാങ്കൽ, ജോയി മുരിയംവേലിൽ, ഷാജി മുകളേക്കാലായിൽ എന്നിവർ അധികൃതരുടെ അടിയന്തര ഇടപെടൽ ഉടൻതന്നെയുണ്ടാകണമെന്ന് ആവശ്യപ്പെട്ടു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം