
പരിപാടി ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം: രണ്ടു ശതമാനം ക്ഷാമാശ്വാസം അനുവദിച്ച വി.ഡി. സതീശൻ സർക്കാറിന് അഭിവാദ്യമർപ്പിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.) ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം സബ്ബ് ട്രഷറിക്ക് മുന്നിൽ അഹ്ളാദപ്രകടനവും മധുരവിതരണവും നടത്തി. പരിപാടി ജില്ലാ പ്രസിഡണ്ട് എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ 10 വർഷം ഭരിച്ച എൽ.ഡി.എഫ്. സർക്കാർ അഞ്ചും ആറും ഗഡുക്കൾ കുടിശ്ശിക വരുത്തുകയും തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ക്ഷാമാശ്വാസം പ്രഖ്യാപിക്കുകയും ചെയ്ത രീതിയിൽ നിന്നും വേറിട്ട്, സമയബന്ധിതമായി ക്ഷാമാശ്വാസ ഉത്തരവിറക്കുകയും കുടിശ്ശിക സംബന്ധിച്ച് ആ ഉത്തരവിൽ തന്നെ പ്രഖ്യാപിക്കുകയും ചെയ്തത് ഈ സർക്കാറിന്റെ മാത്രം പ്രത്യേകതയാണെന്ന് അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് ജോസഫ് സഖറിയാസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പി.പി. ചന്ദ്രാംഗതൻ, പി.ടി. കുര്യാക്കോസ്, അപ്പു കണ്ണാവിൽ, പി.പി. മാത്യു, ഡോ. വി.എ. അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ബാബു സ്വാഗതവും ടി.ടി. സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. എം.എം. ലീല, കെ.ടി. മുഹമ്മദ് കുഞ്ഞി, സി.എം. മാത്യു, പി.സി. മറിയാമ്മ, പി. പദ്മനാഭൻ, കെ.സി. ജോൺ, എബ്രഹാം തോമസ്, ജോസ് പല്ലാട്ട്, കെ. മോഹനൻ, ജോസഫിന വർഗ്ഗീസ്, പയ്യാവൂർ ബാലകൃഷ്ണൻ, കെ.എം. ഡോമിനിക്, കെ. കൃഷ്ണൻ, വി. ചന്ദ്രൻ, ആർ.കെ. കൃഷ്ണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009