
ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ. വി. രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ശ്രീകണ്ഠപുരം:ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ.എൽ.) കണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏർപ്പെടുത്തിയ എം. രാമചന്ദ്രൻ മെമ്മോറിയൽ അവാർഡ് വിതരണം ചെയ്തു. ശ്രീകണ്ഠപുരം നഗരസഭ ചെയർപേഴ്സൺ അഡ്വ. ഇ. വി. രാമകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്ലസ് വൺ സയൻസ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥിക്കാണ് അവാർഡ് നൽകുന്നത്. 10,000 രൂപ ക്യാഷ് പ്രൈസും അടങ്ങുന്ന അവാർഡിന് കുമാരി ബാസില കെ.ഇ.പി അർഹയായി. മനോജ് കുമാർ കെ.വി. സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ടി.എം. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ. ചന്ദ്രശേഖരൻ, ബാലചന്ദ്രൻ നായർ പി., രാജേഷ് പി.വി., ജിതേഷ് കെ.പി., കെ. അഷ്റഫ്, കിഷോർ കൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. അവാർഡ് ജേതാവ് കുമാരി ബാസില കെ.ഇ.പി മറുപടി പ്രസംഗം നടത്തി. സ്കൂൾ അധ്യാപകൻ വിനീഷ് പി.എൻ. ചടങ്ങിൽ നന്ദി പറഞ്ഞു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009