ശ്രീകണ്ഠാപുരം വാർത്തകൾ

ചേപ്പറമ്പിന്റെ ചരിത്രവും പരിസ്ഥിതിയും അരങ്ങിലേക്ക്; യുവ തീയറ്റർ ഗ്രൂപ്പിന്റെ ‘കാപ്പ്’ ആദ്യ അവതരണം 21 ന്

അജയൻ വളക്കൈ രചന നിർവ്വഹിച്ച നാടകം സംവിധാനം ചെയ്തിരിക്കുന്നത് ഷിജു കല്യാടൻ ആണ്.

പരസ്യം

ശ്രീകണ്ഠപുരം: ചേപ്പറമ്പ് നാടിന്റെ സമ്പന്നമായ ചരിത്രത്തിലേക്കും വർത്തമാനകാലം നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളിലേക്കും വിരൽ ചൂണ്ടുന്ന നാടകം ‘കാപ്പ്’ ആദ്യ അവതരണത്തിനൊരുങ്ങുന്നു. യുവ തീയറ്റർ ഗ്രൂപ്പിന്റെ ബാനറിൽ അണിയിച്ചൊരുക്കുന്ന ഈ നാടകത്തിന്റെ ആദ്യ പ്രദർശനം യുവ നാടകോത്സവത്തിൻ്റെ ഭാഗമായി നവമ്പർ 21 ന് രാത്രി 8 മണിക്ക് ചേപ്പറമ്പ് പാറയിൽ വെച്ച് നടക്കും. അജയൻ വളക്കൈ രചന നിർവ്വഹിച്ച നാടകം സംവിധാനം ചെയ്തിരിക്കുന്നത് ഷിജു കല്യാടൻ ആണ്. നാടിന്റെ ഇന്നലെകളെയും ഇന്നിന്റെ പാരിസ്ഥിതിക വെല്ലുവിളികളെയും സമന്വയിപ്പിച്ചുകൊണ്ട്, കാലികപ്രസക്തമായ ഒരു വിഷയമാണ് ‘കാപ്പ്’ ചർച്ച ചെയ്യുന്നത്. പത്ത് കുട്ടികൾ ഉൾപ്പെടെ പ്രദേശത്തെ മുപ്പതോളം കലാകാരന്മാരാണ് ഈ നാടകത്തിലൂടെ അരങ്ങിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. നാട്ടിലെ പുതുതലമുറയെയും മുതിർന്ന കലാകാരന്മാരെയും ഒരുപോലെ അണിനിരത്തിക്കൊണ്ട് നാടകകലയിലൂടെ സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിക്കാനാണ് യുവ തീയറ്റർ ഗ്രൂപ്പ് ഇതിലൂടെ ലക്ഷ്യമിടുന്നത്.ആദ്യ അവതരണത്തിൽ കലാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം