ശ്രീകണ്ഠാപുരം വാർത്തകൾ

എഡിഎസ് യു അതിരൂപത കലോത്സവം സംഘടിപ്പിച്ചു

ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച തലശേരി അതിരൂപത കലോത്സവത്തിൽ വിജയികളായ ടീമുകൾക്ക് അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.ഡോ. സോണി വടശേരിൽ ട്രോഫി സമ്മാനിച്ചപ്പോൾ.

പരസ്യം

ചെമ്പേരി: ലഹരിവിരുദ്ധ സന്ദേശവുമായി എഡിഎസ് യുവിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തലശേരി അതിരൂപത കലോത്സവം ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ലഹരിയുടെ വിപത്തുകളിൽനിന്ന് യുവതലമുറയെ സംരക്ഷിക്കുക, സർഗാത്മകതയിലൂടെയും കലാ-സാഹിത്യ പ്രവർത്തനങ്ങളിലൂടെയും സാമൂഹിക പ്രതിബദ്ധതയുള്ള പുതുതലമുറയെ വാർത്തെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് എഡിഎസ് യു വിദ്യാർഥികൾക്കായി കലാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിച്ചത്. തലശേരി അതിരൂപതയിലെ എൺപതോളം സ്കൂളുകളിൽ നിന്നായി മുന്നൂറിൽപരം വിദ്യാർഥികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഫാ. തോമസ് തയ്യിൽ പതാകയുയർത്തി കലോത്സവം ഉദ്ഘാടനം ചെയ്തു. എഡിഎസ് യു അതിരൂപത ഡയറക്ടർ ഫാ. ജിതിൻ വയലുങ്കൽ, വൈസ് ഡയറക്ടർ സിസ്റ്റർ ജോത്സ്ന എഫ്സിസി, അതിരൂപത ചീഫ് കോ ഓർഡിനേറ്റർ ടോണീസ് ജോർജ് എന്നിവർ പ്രസംഗിച്ചു. ഹയർ സെക്കൻഡറി വിഭാഗത്തിൽ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ വിഭാഗത്തിൽ മണിക്കടവ് സെന്റ് തോമസ് ഹൈസ്കൂൾ, യുപി സ്‌കൂൾ വിഭാഗത്തിൽ കരിവുള്ളടുക്കം സെന്റ് ജോസഫ് യുപി സ്കൂൾ എൽപി സ്‌കൂൾ വിഭാഗത്തിൽ തോമാപുരം സെന്റ് തോമസ് എൽപി സ്കൂൾ എന്നിവരാണ് ഒന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കിയത്. അതിരൂപത കോർപ്പറേറ്റ് മാനേജർ ഫാ.ഡോ. സോണി വടശേരിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം