
നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളും കേരളോദയ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച ശിശുദിനാഘോഷപരിപാടി “കിഡ്‌സോപ്പിയ” വിദ്യാർത്ഥികളിൽ വേറിട്ട അനുഭവം പകർന്നു.
പയ്യാവൂർ: നെല്ലിക്കുറ്റി ഗാന്ധി മെമ്മോറിയൽ യുപി സ്കൂളും കേരളോദയ വായനശാലയും സംയുക്തമായി സംഘടിപ്പിച്ച ശിശുദിനാഘോഷപരിപാടി “കിഡ്‌സോപ്പിയ” വിദ്യാർത്ഥികളിൽ വേറിട്ട അനുഭവം പകർന്നു. ഏരുവേശി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ. ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സോജൻ കാരാമയിൽ അധ്യക്ഷത വഹിച്ചു. സ്‌കൂൾ മുഖ്യാധ്യാപിക ഷാന്റി തോമസ് ആമുഖ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഫാ. മാത്യു ഓലിയ്ക്കൽ ശിശുദിന സന്ദേശം നൽകി. ഐസിഡിഎസ് ചെയർപേഴ്‌സൺ നളിനി ലിറ്റിൽ കൈറ്റ്സ് ജൂണിയേഴ്സിന്റെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ലീഡർ മിലൻ ജോർജ് പ്രസാദ് പ്രസംഗിച്ചു. ശിശുദിനാഘോഷത്തിന്റെ ഭാഗമായി വിവിധ അംഗൻവാടികളിലെ കുട്ടികളെ പങ്കെടുപ്പിച്ച് പഞ്ചായത്ത് തല ചിത്രരചനാ മത്സരവും നെല്ലിക്കുറ്റി സ്കൂളിലെ കുട്ടികൾക്കായി ചാച്ചാജി മത്സരവും നടത്തി. ഇരിക്കൂർ ഉപജില്ല കലോത്സവത്തിൽ ഫസ്റ്റ് റണ്ണറാപ്പായതിൽ വിജയാഘോഷവും ശാസ്ത്രമേള, ഡിസിഎൽ, എഡിഎസ് യു മത്സരങ്ങൾ, കായികമേള, ചിത്രരചന, ചാച്ചാജി മത്സരം എന്നിവയിൽ വിജയം നേടിയ വിദ്യാർഥികൾക്ക് സമ്മാന വിതരണവും നടന്നു. തുടർന്ന്വിദ്യാർഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി. പായസവിതരണം, വിഭവസമൃദ്ധമായ സദ്യ എന്നിവയുമുണ്ടായിരുന്നു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009