ശ്രീകണ്ഠാപുരം വാർത്തകൾ

ഇരിക്കൂറിന് അഭിമാനം: മികച്ച മാധ്യമ റിപ്പോർട്ടർക്കുള്ള സംസ്ഥാന പുരസ്‌കാരം മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർ ഏറ്റുവാങ്ങി

മികച്ച പ്രിന്റ് മീഡിയ റിപ്പോർട്ടർക്കുള്ള സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ഇരിക്കൂർ സ്വദേശി മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർക്ക് സ്പീക്കർ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു.

പരസ്യം

തിരുവനന്തപുരം: പ്രാദേശിക മാധ്യമപ്രവർത്തകർ സമൂഹത്തിൽ ഒഴിച്ചുകൂടാനാകാത്ത അവിഭാജ്യഘടകമാണെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രസ്താവിച്ചു. പൊതുസമൂഹത്തിൽ ജനപ്രതിനിധികൾക്ക് നായകപരിവേഷമുണ്ടെങ്കിലും അതേ സ്ഥാനം മാധ്യമങ്ങൾക്കും അവകാശപ്പെട്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള മീഡിയ പേഴ്‌സൺസ് യൂണിയൻ (കെ.എം.പി.യു) സംസ്ഥാന കമ്മിറ്റി കേരളത്തിലെ പ്രിന്റ്, ദൃശ്യ, ശ്രവ്യ, ഡിജിറ്റൽ മാധ്യമരംഗത്ത് പ്രവർത്തിക്കുന്നവർക്കായി ഏർപ്പെടുത്തിയ സംസ്ഥാനതല പുരസ്‌കാര സമർപ്പണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മികച്ച പ്രിന്റ് മീഡിയ റിപ്പോർട്ടർക്കുള്ള സംസ്ഥാന തലത്തിലെ ഒന്നാം സ്ഥാനം നേടിയ കണ്ണൂർ ഇരിക്കൂർ സ്വദേശി മടവൂർ അബ്ദുൽ ഖാദർ മാസ്റ്റർക്ക് സ്പീക്കർ ഉപഹാരവും പൊന്നാടയും നൽകി ആദരിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ജനപ്രതിനിധികളും സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖരും പങ്കെടുത്തു. എം.എൽ.എമാരായ രമ്യ ഹരിദാസ്, സി.കെ. ഹരീന്ദ്രൻ, എം.ആർ. ബൈജു, സുധീർഷ പാലോട്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്‌സൺ ഡബ്ലിയു.ആർ. ഹിബ, കെ.എം.പി.യു സംസ്ഥാന ജനറൽ സെക്രട്ടറി വി. സൈദ്, എൻ.ജി.ഒ ജനറൽ കൺവീനർ സുവീഷ് ബാബു ഇരിട്ടി, ട്രഷറർ ഹർഷകുമാർ, പാപ്പനംകോട് മുന്ന, എ.ജെ. ഷഹാർ, കൊറ്റാരം ചന്ദ്രകുമാർ, സജ്ജാദ് സഹീർ പ്രേംകുമാർ, എം.എസ്. രജീവാ ദേവൻ, എം. റഫീഖ്, അജയ് കുമാർ, ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം