
വൈഎംസിഎ പയ്യാവൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ പയ്യാവൂർ ചേരിക്കത്തടം ഗ്രൗണ്ടിൽ ആരംഭിച്ച പയ്യാവൂർ ഫെസ്റ്റ്-അഖില കേരള നാടകോത്സവം പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തപ്പോൾ.
പയ്യാവൂർ: വൈഎംസിഎ പയ്യാവൂർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പയ്യാവൂർ ഫെസ്റ്റ്-അഖില കേരള നാടകോത്സവം പയ്യാവൂർ ഗവ. യുപി സ്‌കൂളിൻ്റെ സമീപത്തെ ചേരിക്കത്തടം ഗ്രൗണ്ടിൽ ആരംഭിച്ചു. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റ് പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പയ്യാവൂർ യൂണിറ്റ് പ്രസിഡൻ്റ് ഷിജു അഗസ്റ്റിൻ കുന്നുമ്മേൽ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ബെന്നി ജോൺ ചേരിക്കത്തടത്തിൽ ആമുഖ പ്രഭാഷണം നടത്തി. സജീവ് ജോസഫ് എംഎൽഎ വിശിഷ്ടാതിഥിയും പയ്യാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് സിന്ധു ബെന്നി മുഖ്യാതിഥിയുമായിരുന്നു. പയ്യാവൂർ വൈഎംസിഎ ട്രഷറർ മാത്യു അഗസ്റ്റിൻ പ്രസംഗിച്ചു. കലാഭവൻ മണി അനുസ്‌മരണത്തിൻ്റെ ഭാഗമായി നാടൻപാട്ട് കലാകാരനായ ഷൈൻ വെങ്കിടങ്ങും സംഘവും “മണിമുഴക്കം” നാടൻപാട്ടുകൾ അവതരിപ്പിച്ചു. തുടർന്ന് തിരുവനന്തപുരം മലയാളനാടകവേദിയുടെ “ഒരു സുന്ദര ദിവസം” നാടകം അരങ്ങേറി. ഫെസ്റ്റിൻ്റെ രണ്ടാം ദിവസമായ ഇന്ന് (5, വ്യാഴം) വൈകുന്നേരം 6 ന് പ്രേംനസീർ അനുസ്മരണം, കരോക്കെ ഗാനമേള എന്നിവക്ക് ശേഷം അമ്പലപ്പുഴ അക്ഷരജ്വാല അവതരിപ്പിക്കുന്ന നാടകം “കളം” വേദിയിലെത്തും. നാളെ (6, വെള്ളി) വൈകുന്നേരം തിരുവനന്തപുരം ശ്രീനന്ദനയുടെ “ഇരുവർ” എന്ന നാടകമാണ് അരങ്ങേറുന്നത്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009