
സുമനസുകളായ എല്ലാവരുടെയും സഹായധനം ബിബിൻ ചികിത്സാസഹായ കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീണ ബാങ്കിലുള്ള 40418101066711 – IFSC: KLGB0040418 എന്ന അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്.
പയ്യാവൂർ: ഗ്രാമപഞ്ചായത്ത് പരിധിയിലെ പാലയാട് ഉന്നതിയിൽ താമസിക്കുന്ന കക്കപ്രവൻ കണ്ണൻ-പുഷ്പലത ദമ്പതികളുടെ ഇരുപത്തൊമ്പതുകാരനായ മകൻ ബിബിൻ ഇരുവൃക്കകളും തകരാറിലായി ചികിത്സയിലാണുള്ളത്. ഇനിയും സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താൻ വൃക്ക മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ല. കൂലിപ്പണിക്കാരായ കുടുംബത്തിന് ഇതിനുള്ള സാമ്പത്തിക ശേഷിയില്ലാത്ത സാഹചര്യത്തിൽ സ്ഥലം എംഎൽഎ സജീവ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിസിഡൻ്റ് ബിനോയ് കുര്യൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. സുലേഖ, കുഞ്ഞിപ്പറമ്പ് ഇടവക വികാരി ഫാ ജോമി തൊട്ടിയിൽ എന്നിവർ രക്ഷാധികാരികളായും വാർഡ് മെംബർ മിനി മനോജ് ചെയർപേഴ്‌സണായും മുൻ മെംബർ കെ.ആർ. മോഹനൻ കൺവീനറായുമുള്ള ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. സുമനസുകളായ എല്ലാവരുടെയും സഹായധനം ബിബിൻ ചികിത്സാസഹായ കമ്മിറ്റിയുടെ പേരിൽ കേരള ഗ്രാമീണ ബാങ്കിലുള്ള 40418101066711 – IFSC: KLGB0040418 എന്ന അക്കൗണ്ടിലേക്ക് അയക്കാവുന്നതാണ്. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009