ശ്രീകണ്ഠാപുരം വാർത്തകൾ

വിദ്യാർത്ഥി സംരംഭക സമ്മിറ്റ് സംഘടിപ്പിച്ചു.

സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ സംരംഭക ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി സംരംഭകരെ ആദരിക്കുന്നതിനും വിദ്യാർത്ഥികളിൽ നൂതന ചിന്തകളും നൈപുണ്യങ്ങളും വളർത്തുന്നതിനുമായി സംഘടിപ്പിച്ച വിദ്യാർത്ഥി സംരംഭക സമ്മിറ്റിൽ പങ്കെടുത്തവർ.

പരസ്യം

പയ്യാവൂർ: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ സംരംഭക ക്ലബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി സംരംഭകരെ ആദരിക്കുന്നതിനും വിദ്യാർത്ഥികളിൽ നൂതന ചിന്തകളും നൈപുണ്യങ്ങളും വളർത്തുന്നതിനും വിദ്യാർത്ഥി സംരംഭക സമ്മിറ്റ് സംഘടിപ്പിച്ചു. ഇതേ സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ ശ്രാവൺ നാരായണൻ മുഖ്യാതിഥിയായിരുന്നു. ചെറിയ പ്രായത്തിൽ തന്നെ വിവിധ കമ്പനികളുടെ സിഇഒ സ്ഥാനം വഹിക്കുകയും ശ്രദ്ധേയമായ സ്റ്റാർട്ടപ്പ് സംരംഭങ്ങളിലൂടെ മികച്ച മാതൃകയാവുകയും ചെയ്ത ശ്രാവൺ വിദ്യാർത്ഥികളുമായി സംവദിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ ഗൗതം കൃഷ്ണ, ടോം ജോസഫ് എന്നീ യുവ സംരംഭകരും പങ്കെടുത്തു. ഗിഫ്റ്റിംഗ് ബിസിനസ്, ഡിജിറ്റൽ സേവനങ്ങൾ, കണ്ടന്റ് ക്രിയേഷൻ, എന്നിങ്ങനെ വിവിധ മേഖലകളിൽ നൂതന സംരംഭങ്ങൾ നടത്തിവരുന്ന സ്കൂളിലെ വിദ്യാർഥികളെ പ്രത്യേകമായി ആദരിച്ചു. വിദ്യാർത്ഥികൾക്കായി ബിസിനസ് ഐഡിയ കോമ്പറ്റീഷനും സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഫാ. ബേബി കട്ടിയാങ്കൽ, സ്കൂൾ പ്രിൻസിപ്പൽ കെ. ബിനോയ്, പിടിഎ പ്രസിഡൻ്റ് ജോസ് കണിയാപറമ്പിൽ, മദർ പിടിഎ പ്രസിഡൻ്റ് ഷിജിമോൾ മൂലക്കാട്ട്, പ്രോഗ്രാം കോ ഓർഡിനേറ്റർ ജ്യോതിസ് സിറിയക് എന്നിവർ പ്രസംഗിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം