ശ്രീകണ്ഠാപുരം വാർത്തകൾ

ബാലപ്രതിഭാ പുരസ്കാരം പ്രഖ്യാപിച്ചു

ഗ്രാമസ്വരാജ് ഫൗണ്ടേഷൻ്റെ ബാലപ്രതിഭാ പുരസ്‌കാരത്തിന് അർഹത നേടിയ വിദ്യാർത്ഥികളായ ജി. ആർ. വാമിക, കെ.വി. ദേവരാജ്, ശിവിക ജഗജിത്ത്, എ. ശിവനന്ദ്, കെ.വി. അമേയസിദ എന്നിവർ.

പരസ്യം

പയ്യാവൂർ: ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ബാലപ്രതിഭാ പുരസ്‌കാരം 2026 ലെ ജേതാക്കളെ പ്രഖ്യാപിച്ചു. കല, സാഹിത്യം, ശാസ്ത്രം, സാമൂഹിക സേവനം, ചിത്രകല തുടങ്ങിയ വിവിധ മേഖലകളിൽ മികവ് തെളിയിച്ച സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ച് വിദ്യാർഥികളാണ് പുരസ്‌കാരത്തിന് അർഹരായി തെരഞ്ഞെടുക്കപ്പെട്ടത്. ജി ആർ. വാമിക, കെ.വി. ദേവരാജ്, ശിവിക ജഗജിത്ത്, എ. ശിവനന്ദ്, കെ.വി. അമേയസിദ എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. പഠനത്തോടൊപ്പം സർഗാത്മകവും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുകയും വിവിധ മേഖലകളിൽ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ചെയ്തിട്ടുള്ള വിദ്യാർഥികളെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. കുട്ടികളിലെ അന്തർലീനമായ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ തലമുറയിൽ സാമൂഹികബോധവും സർഗാത്മകതയും വളർത്തുന്നതിനുമാണ് ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ബാലപ്രതിഭാ പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്. പ്രഫ.എസ്. ശിശുപാലൻ അധ്യക്ഷനും, ആശാ കിഷോർ, ഡി. സുദർശനൻ എന്നിവർ അംഗങ്ങളുമായുള്ള ജൂറിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. നവംബർ മൂന്നാംവാരം കേരള നിയമസഭാഹാളിൽ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ അറിയിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം