
പുതുതായി നിർമിച്ച കൊയ്യം മർയം ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നവംബർ 5 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും.
കൊയ്യം: പുതുതായി നിർമിച്ച കൊയ്യം മർയം ജുമാ മസ്ജിദിന്റെ ഉദ്ഘാടനം നവംബർ 5 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. കെ.വി. അബ്ദുൽ സലാം സഅദി നഗറിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സമസ്ത ജനറൽ സെക്രട്ടറി പി.പി. ഉമർ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. പ്രമുഖ വാഗ്മി ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിൽ പട്ടുവം കെ.പി. അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് സലാഹുദ്ധീൻ ബാഖവി, അഡ്വ. സജീവ് ജോസഫ് MLA, എ.കെ.എം. അഷ്‌റഫ് MLA, അഡ്വ. അബ്ദുൽ കരീം ചേലേരി, എൻ.സി. അനസ് ഹൈതമി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. രാവി മാസ്റ്റർ, വാർഡ് മെമ്പർ ടി. രാജ്‌കുമാർ, വി.പി.എം. ഇക്ബാൽ മൗലവി, പി.പി. ഉമർ കുട്ടിഹാജി തുടങ്ങിയ മത-സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.തുടർന്ന് നവംബർ 6 വെള്ളിയാഴ്ച രാത്രി 7 മണിക്ക് മജ്‌ലിസുന്നൂർ, മെഗാ ദഫ് പ്രദർശനം എന്നിവയും പ്രഗൽഭ വാഗ്മി കബീർ ബാഖവിയുടെ പ്രഭാഷണവും നടക്കും.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009