ശ്രീകണ്ഠാപുരം വാർത്തകൾ

പിഎസ് സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണം: കത്തോലിക്കാ കോൺഗ്രസ്

പിഎസ് സിയിൽ ജനങ്ങൾക്കു ണ്ടായിരുന്ന വിശ്വാസം കഴിഞ്ഞ പത്ത് വർഷങ്ങളിലെ ക്രമരഹിത നടപടികളിലൂടെ നഷ്ടപ്പെട്ടുവെന്നും വേണ്ടപ്പെട്ടവരെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള എളുപ്പവഴിയായി പിഎസ്‌സിയെ മാറ്റിയെന്നും യോഗം ആരോപിച്ചു

പരസ്യം

തലശേരി: പിഎസ് സി ചെയർമാൻ അടക്കം മുഴുവൻ ബോർഡ് അംഗങ്ങളെയും പിരിച്ചുവിട്ട് മത-രാഷ്ട്രീയ ചിന്തകൾക്കതീതമായി അഭ്യസ്തവിദ്യരും നിഷ്പക്ഷമതികളുമായ പ്രഗത്ഭരെ അംഗങ്ങളായി നിയമിച്ച് പുന:സംഘടിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് തലശേരി അതിരൂപത കമ്മിറ്റി ആവശ്യപ്പെട്ടു. പിഎസ് സിയിൽ ജനങ്ങൾക്കു ണ്ടായിരുന്ന വിശ്വാസം കഴിഞ്ഞ പത്ത് വർഷങ്ങളിലെ ക്രമരഹിത നടപടികളിലൂടെ നഷ്ടപ്പെട്ടുവെന്നും വേണ്ടപ്പെട്ടവരെ ജോലിയിൽ പ്രവേശിപ്പിക്കാനുള്ള എളുപ്പവഴിയായി പിഎസ്‌സിയെ മാറ്റിയെന്നും യോഗം ആരോപിച്ചു. കത്തോലിക്ക കോൺഗ്രസ് അതിരൂപത ഡയറക്ടർ ഫാ. ജോബി കോവാട്ട് യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം ആമുഖ പ്രഭാഷണം നടത്തി. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി ജോസഫ് പുഞ്ചക്കുന്നേൽ, അതിരൂപത ഭാരവാഹികളായ ബെന്നിച്ചൻ മഠത്തിനകം, ടോമി കണയങ്കൽ, ഐ.സി. മേരി, ഷിനോ പാറയ്ക്കൽ, അഡ്വ. ഷീജ സെബാസ്റ്റ്യൻ, പീയൂസ് പറയിടം, ജെയിംസ് ഇമ്മാനുവേൽ, ബെന്നി പുതിയാംപുറം, ജോണി തോമസ് വടക്കേക്കര, അതിരൂപത ട്രഷറർ സുരേഷ് ജോർജ് കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. കത്തോലിക്കാ കോൺഗ്രസിന്റെ ഫൊറോനാതല ലീഡേഴ്സ് മീറ്റ് ഇന്ന് (04/11) വൈകുന്നേരം നാലിന് തോമാപുരം ഫൊറോനയിലെ കടുമേനിയിൽ ഉദ്ഘാടനം ചെയ്യും. ഡിസംബർ മുപ്പതോടെ ഫൊറോനതല സമ്മേളനങ്ങൾ പൂർത്തിയാക്കി ജനുവരിയിൽ മെമ്പർഷിപ്പ് കാമ്പയിനിലേക്ക് കടക്കുമെന്ന് അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം അറിയിച്ചു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം