ശ്രീകണ്ഠാപുരം വാർത്തകൾ

ബീക്കൺ ടൗൺ ചെങ്ങളായിയിൽ പരിശോധന നടത്തി

ബീക്കൺ ടൗൺ പദ്ധതി നടപ്പിലാക്കുന്ന ചെങ്ങളായി ടൗണിൽ ഗ്രാമപഞ്ചായത്ത് നടത്തിവരുന്ന ശുചിത്വമാലിന്യസംസ്കരണ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി.

പരസ്യം

ചെങ്ങളായി ഗ്രാമപഞ്ചായത്തിൻ്റെ ബീക്കൺ ടൗണിന്റെ പുരോഗതി വിലയിരുത്തുന്നതിന് ചെങ്ങളായിയിൽ പരിശോധന നടത്തി. കണ്ണൂർ ജില്ലാ കളക്ടർ നടപ്പിലാക്കുന്ന പ്രോജക്ട് ബീക്കൺ ടൗൺ പദ്ധതിയുടെ ഒന്നാംഘട്ട പ്രവർത്തനങ്ങളുടെ പുരോഗതിയാണ് ജില്ലാതല പരിശോധന നടത്തിയത്. ബീക്കൺ ടൗൺ പദ്ധതി നടപ്പിലാക്കുന്ന ചെങ്ങളായി ടൗണിൽ ഗ്രാമപഞ്ചായത്ത് നടത്തിവരുന്ന ശുചിത്വമാലിന്യസംസ്കരണ പ്രവർത്തനങ്ങൾ സംഘം വിലയിരുത്തി. ടൗണിലെ ശുചിത്വ പരിപാലനം, മാലിന്യസംസ്കരണ സംവിധാനങ്ങൾ, വാതിൽപ്പടി ശേഖരണത്തിന്റെ നിലവാരം, സൗന്ദര്യവൽക്കരണം, ഹരിത പെരുമാറ്റച്ചട്ടം എന്നിവയുടെ പ്രവർത്തനങ്ങൾ തുടങ്ങിയവ സംഘം പരിശോധിച്ചു. ജില്ലാകളക്ടറുടെ പ്രത്യേക പരിശോധനാസംഘത്തിൽ ടി ആയില്യ, ചന്ദനപ്രസാദ്, ശുചിത്വമിഷൻ റിസോഴ്‌സ് പേഴ്സൺ എം.സുജന എന്നിവർ ആണ് പരിശോധനാസംഘത്തിലുണ്ടായത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വിപിന ബി.പി, വൈസ് പ്രസിഡന്റ് കെ.കെ രവി മാസ്റ്റർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു എം.വി, മെമ്പർമാരാ പി.കെ.നഫീസ, എം.റജീന, എം. കെ.ഭാസ്കര പഞ്ചായത്ത് സെക്രട്ടറി ഇ.പി. സുധീഷ്, അസിസ്റ്റന്റ് സെക്രട്ടറി താഹിറ പി.യു, ഹെൽത്ത് ഇൻസ്പെക്ടർ സ്വാതി കെ.എം, ടൗൺ കമ്മിറ്റി അംഗങ്ങളായ ഇല്യാസ്, സുരേന്ദ്രൻ, വ്യാപാരി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. വ്യാപാരികൾ, ഹരിതകർമസേന, ജനകീയ സംഘടനാംഗങ്ങൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹായത്തോടെ ടൗണിൽ ശുചിത്വം ഉറപ്പാക്കിയും സൗന്ദര്യവൽക്കരണം നടപ്പിലാക്കിയും ചെങ്ങളായി ടൗണിനെ ഒരു മാതൃകാ ടൗണാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് പ്രോജക്ട് ബീക്കൺ ടൗൺ ലക്ഷ്യമിടുന്നത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം