ശ്രീകണ്ഠാപുരം വാർത്തകൾ

ഏഴാമത് ‘യുവ’ നാടകോത്സവം നവംബർ 17 മുതൽ ചേപ്പറമ്പിൽ

17-ന് വൈകുന്നേരം 6:30-ന് കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് അറുകര നാടകോത്സവം ഉദ്ഘാടനം ചെയ്യും.

പരസ്യം

ചേപ്പറമ്പ്: ചേപ്പറമ്പ് യുവയുടെ ആഭിമുഖ്യത്തിൽ ഏഴാമത് നാടകോത്സവം നവംബർ 17 മുതൽ 21 വരെ ചേപ്പറമ്പ് പാറയിൽ വെച്ച് നടക്കും. 17-ന് വൈകുന്നേരം 6:30-ന് കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് അറുകര നാടകോത്സവം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സംഘാടക സമിതി ചെയർമാൻ രജിത്ത് രമേഷ് അധ്യക്ഷത വഹിക്കും. യുവ സെക്രട്ടറി സുനിൽകുമാർ വി.വി സ്വാഗതവും ട്രഷറർ കെ. രാജേഷ് നന്ദിയും പറയും. ശ്രീകണ്ഠപുരം നഗരസഭ കൗൺസിലർമാരായ പി.ആർ. വേണു, ഗോൾഡ മാത്യു ഐക്കര എന്നിവർ ആശംസകൾ അർപ്പിക്കും. ▪️ ഉദ്ഘാടന ദിവസമായ *ചൊവ്വാഴ്ച രാത്രി 7:30-ന് അമ്പലപ്പുഴ സാരഥിയുടെ ‘ഞാൻ അപ്രസക്തൻ’ നാടകം അരങ്ങേറും*. തുടർന്നുള്ള ദിവസങ്ങളിൽ രാത്രി 7:30-ന് പ്രമുഖ നാടക സമിതികളുടെ നാടകങ്ങൾ വേദിയിലെത്തും. ▪️ *18-ന് കോഴിക്കോട് രംഗഭാഷയുടെ ‘ഒരുക്കം’*, ▪️ *19-ന് തിരുവനന്തപുരം മലയാള നാടകവേദിയുടെ ‘ഒരു സുന്ദര ദിവസം’*, ▪️ *20-ന് തിരുവനന്തപുരം സൗപർണ്ണികയുടെ ‘പടയോട്ടം’ എന്നിവ അവതരിപ്പിക്കപ്പെടും*. 20-ന് വൈകുന്നേരം 6:30-ന് നടക്കുന്ന സമാപന സമ്മേളനം ചേപ്പറമ്പ് അർബൻ ഹെൽത്ത് വെൽനെസ്സ് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. അമേയ എസ്. സരസ് ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ വിവിധ രംഗങ്ങളിൽ പ്രാവീണ്യം തെളിയിച്ചവരെ ആദരിക്കലും പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിക്കലും യുവ ചാരിറ്റി ഫണ്ട് കൈമാറലും നടക്കും. യുവ പ്രസിഡണ്ട് പ്രസാദ് പി.വി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഷിബു കെ സ്വാഗതവും വിജയൻ കെ നന്ദിയും പറയും. കൗൺസിലർമാരായ ലേഖ മോഹനൻ, വിജിഷ മനോജ് എന്നിവർ സംസാരിക്കും. ▪️ സമാപന ദിവസമായ 21-ന് വൈകുന്നേരം 6 മണി മുതൽ ചേപ്പറമ്പിലെ കലാകാരന്മാർ അണിനിരക്കുന്ന നൃത്തസന്ധ്യയും തുടർന്ന് *യുവ തിയേറ്റർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ചേപ്പറമ്പിലെ കലാകാരന്മാരും കലാകാരികളും അണിനിരക്കുന്ന അജയൻ വളക്കൈയുടെ രചനയിൽ ഷിജു കല്യാടൻ സംവിധാനം ചെയ്യുന്ന ‘കാപ്പ്’ (The Protection) മ്യൂസിക്കൽ സോഷ്യൽ ഡ്രാമയും* അരങ്ങേറുമെന്ന് സംഘാടക സമിതി അറിയിച്ചു. ▪️▪️▪️▪️▪️ *വാർത്തകളും അറിയിപ്പുകളും അറിയുവാൻ “ശ്രീകണ്ഠപുരം വാർത്തകൾ” ഗ്രൂപ്പിൽ JOIN ചെയ്യൂ!* 👇 https://chat.whatsapp.com/Hj8pdrWwaq48vYo8Y2orp3

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം