
മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിലെ ഷെയർ യുവർ സ്പെയർ മൂവ്മെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച “ചാറ്റ് ടീ- ഹ്യൂമൻ ലൈബ്രറി” എന്ന ഇന്ററാക്ഷൻ പരിപാടിയിൽ പങ്കെടുത്തവർ.
പയ്യാവൂർ: മടമ്പം പികെഎം കോളജ് ഓഫ് എഡ്യൂക്കേഷനിലെ ഷെയർ യുവർ സ്പെയർ മൂവ്മെന്റിന്റെ ഭാഗമായി സംഘടിപ്പിച്ച “ചാറ്റ് ടീ- ഹ്യൂമൻ ലൈബ്രറി” എന്ന ഇന്ററാക്ഷൻ പരിപാടി കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. അധ്യാപക വിദ്യാർത്ഥികൾക്ക് വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികളുമായി ആശയവിനിമയം നടത്താൻ അവസരമൊരുക്കുന്നതാണ് പരിപാടി. റിട്ട. അധ്യാപകനും പ്രശസ്ത കവിയുമായ വീരാൻകുട്ടി വിദ്യാർഥികളുമായി സംവദിച്ചു. കവിതയുടെ രചനാപ്രക്രിയ, ആശയങ്ങളുടെ ആവിഷ്കാരം, സർഗാത്മകത, ഭാഷയുടെ സാധ്യതകൾ എന്നിവ സംബന്ധിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് വിശദമാക്കി. കവിത രൂപപ്പെടുന്ന സാഹചര്യങ്ങളും ഒരു കവിയുടെ ചിന്തകളും അനുഭവങ്ങളും കവിതയായി മാറുന്ന രീതികളും സംവാദത്തിൽ ചർച്ചയായി. വിദ്യാർത്ഥികൾക്ക് സാഹിത്യരചനയോടുള്ള താൽപര്യം വളർത്തുന്നതിനും സർഗാത്മകമായ ചിന്തകൾ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പരിപാടി അവസരമൊരുക്കിയത്. കോളജ് മുൻ പ്രിൻസിപ്പൽ ഡോ.എൻ.സി. ജെസി, മോട്ടിവേഷണൽ ട്രെയിനർ നിതിൻ നങ്ങോത്ത് തുടങ്ങിയവർ പങ്കെടുത്തു. 🗞️📝 റിപ്പോർട്ടർ: തോമസ് അയ്യങ്കനാൽ
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009