ശ്രീകണ്ഠാപുരം വാർത്തകൾ

ചെമ്പേരി ടൗണിലെ ടാറിംഗ് തകർത്ത റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ്

ചെമ്പേരി ടൗണിലെ ടാറിംഗ് തകർത്ത റോഡുകൾ നന്നാക്കാത്തതിൽ പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ് ചെമ്പേരി യൂണിറ്റ്

പരസ്യം

ചെമ്പേരി: ജൽജീവൻ മിഷൻ പദ്ധതിയുടെ പൈപ്പുകളിടാൻ മാസങ്ങൾക്കുമുമ്പ് ടാറിംഗ് തകർത്ത് കുഴിയെടുത്ത ചെമ്പേരി ടൗണിലെ റോഡുകൾ ഇതുവരെ പൂർവസ്ഥിതിയിലാക്കാത്തതിൽ പ്രതിഷേധവുമായി കത്തോലിക്ക കോൺഗ്രസ് ചെമ്പേരി യൂണിറ്റ്. ഇന്ന്(ജൂൺ1 ) വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതോടെ ചെമ്പേരിയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെ അഞ്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രതിദിനം ആയിരക്കണക്കിന് വിദ്യാർത്ഥികളും നൂറുകണക്കിന് വാഹനങ്ങളും എത്തിച്ചേരുന്ന സാഹചര്യത്തിൽ നിലവിലെ റോഡിന്റെ അവസ്ഥ വലിയ ആശങ്ക ഉയർത്തുന്നതായി നേതാക്കൾ ചൂണ്ടിക്കാട്ടി. സ്കൂൾ-കോളേജ് ബസുകൾ, കാറുകൾ, ബൈക്കുകൾ, ഓട്ടോറിക്ഷകൾ തുടങ്ങി ആയിരത്തിലധികം വാഹനങ്ങൾ നിത്യവും ഈ റോഡ് ഉപയോഗിക്കുന്നുണ്ട്. ടൗണിലൂടെ കടന്നു പോകുന്ന ഭാഗങ്ങളിൽ റോഡിന് വീതി കുറവായതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്. കുഴിയെടുത്തയിടങ്ങളിൽ പൈപ്പിട്ടു മൂടിയശേഷം ജിഎസ്പി നിരത്തിയത് മഴയെ തുടർന്ന് താഴ്ന്നുപോയ നിലയിലാണുള്ളത്. ടാറിംഗ് ചെയ്ത ഭാഗവും കുഴിയെടുത്ത ഭാഗവും തമ്മിൽ രൂപപ്പെട്ടിട്ടുള്ള ഉയർച്ച-താഴ്ചകളും കുഴികളും അപകടഭീഷണി വർധിപ്പിക്കുന്ന അവസ്ഥയിലുമാണ്. മഴവെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യത്തിൽ കുഴികൾ തിരിച്ചറിയാൻ കഴിയാതെ വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവായി. ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ് കൂടുതലായും അപകടത്തിൽ പെടുന്നത്. അനുദിനം വർദ്ധിച്ചു വരുന്ന അപകട സാഹചര്യം ഇല്ലാതാക്കി ജനങ്ങളുടെ ദുരിതാവസ്ഥയും ഭയാശങ്കയും പരിഹരിക്കാൻ റോഡ് ഉടൻ തന്നെ പൂർവസ്ഥിതിയിലാക്കേണ്ട ഉത്തരവാദിത്തം കരാറുകാർക്കൊപ്പം പ്രവൃത്തിയുടെ മേൽനോട്ടം വഹിക്കുന്ന പൊതുമരാമത്ത്, ജലസേചന വകുപ്പുകളുടെ ഉദ്യോഗസ്ഥരുമാണ് നിർവഹിക്കേണ്ടതെന്ന് കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ പറഞ്ഞു. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് റോഡ് നന്നാക്കാൻ എത്രയും വേഗം നടപടി വേണമെന്നാവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ഷാജു വടക്കേൽ, സെക്രട്ടറി ജോമി മുതുകുന്നേൽ, രൂപതാ കോ-ഓർഡിനേറ്റർ ബിജു ഈട്ടിക്കൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ഇരിക്കൂർ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ, കേരള വാട്ടർ അതോറിറ്റി എൻജിനീയർ എന്നിവർക്ക് പരാതി നൽകി. അടിയന്തര പ്രാധാന്യത്തോടെ ഉടൻ തന്നെ പ്രശ്നം പരിഹരിക്കാത്ത പക്ഷം ശക്തമായ ജനകീയപ്രക്ഷോഭം തുടങ്ങുമെന്നും കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ അറിയിച്ചു

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം