ശ്രീകണ്ഠാപുരം വാർത്തകൾ

ജയിച്ചത് 2 മത്സരങ്ങൾ: പറവൂരിന്റെ നായകൻ ഇനി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി

രണ്ടു പ്രധാന പോരാട്ടങ്ങൾ ജയിച്ചാണ് വി.ഡി. സതീശൻ ഇത്തവണ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നു കയറുന്നത്. ആദ്യം ജനവിധി തേടിയുള്ള നിയമസഭാ തിരഞ്ഞെടുപ്പും, രണ്ടാമത് പാർട്ടിക്കുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കടുത്ത മത്സരവും

പരസ്യം

രണ്ടു പ്രധാന പോരാട്ടങ്ങൾ ജയിച്ചാണ് വി.ഡി. സതീശൻ ഇത്തവണ കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് നടന്നു കയറുന്നത്. ആദ്യം ജനവിധി തേടിയുള്ള നിയമസഭാ തിരഞ്ഞെടുപ്പും, രണ്ടാമത് പാർട്ടിക്കുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള കടുത്ത മത്സരവും. ഉദ്വേഗത്തോടെ കാത്തിരുന്ന രാഷ്ട്രീയ കേരളത്തിന് ഒടുവിൽ ഉത്തരമായിരിക്കുന്നു; ജനകീയ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളി ഇനി കേരളത്തിന്റെ മുഖ്യമന്ത്രി. 1964 മേയ് 31ന് എറണാകുളം ജില്ലയിലെ നെട്ടൂരിൽ വടശ്ശേരി ദാമോദരമേനോന്റെയും വിലാസിനിയമ്മയുടേയും മകനായാണ് സതീശന്റെ ജനനം. വിദ്യാർഥി ജീവിതകാലത്ത് തന്നെ രാഷ്ട്രീയത്തിൽ സജീവമായ അദ്ദേഹം പനങ്ങാട് ഹൈസ്കൂളിൽ സ്കൂൾ ലീഡറായും, പിന്നീട് തേവര എസ്.എച്ച് കോളജിൽ യൂണിയൻ ഭാരവാഹിയായും തിളങ്ങി. തുടർന്ന് എം.ജി സർവകലാശാല യൂണിയൻ ചെയർമാൻ, എൻ.എസ്.യു ദേശീയ സെക്രട്ടറി എന്നീ പദവികളും വഹിച്ചു. നിയമബിരുദധാരിയായ സതീശൻ ഒരു ദശാബ്ദക്കാലത്തോളം അഭിഭാഷകനായും പ്രാക്ടീസ് ചെയ്തിട്ടുണ്ട്. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം, നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി, എസ്റ്റിമേറ്റ് കമ്മിറ്റി എന്നിവയുടെ ചെയർമാൻ, തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി, 5 വർഷം കെ.പി.സി.സി ഉപാധ്യക്ഷൻ എന്നീ നിലകളിൽ തന്റെ പ്രവർത്തന മികവ് തെളിയിച്ച അദ്ദേഹത്തിന് മികച്ച എം.എൽ.എയ്ക്കുള്ള ഇരുപത്തഞ്ചിലേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2021 മുതൽ 2026 വരെ നിയമസഭയിൽ പ്രതിപക്ഷനേതാവായി മികച്ച പ്രകടനം കാഴ്ചവെച്ച അദ്ദേഹത്തിന്റെ കുടുംബം ഭാര്യ ലക്ഷ്മിപ്രിയയും മകൾ ഉണ്ണിമായയുമാണ്. കഴിഞ്ഞ 30 വർഷമായി പറവൂരിൽ കോൺഗ്രസ് അല്ലെങ്കിൽ യു.ഡി.എഫ് എന്നാൽ അത് വി.ഡി. സതീശനാണ്. ഏതു വിഷമഘട്ടത്തിലും മനസ്സമാധാനത്തിനായി ഓടിയെത്താൻ മാത്രം ആത്മബന്ധമുള്ള തന്റെ ഈ മണ്ഡലം പിടിച്ചെടുക്കാൻ സതീശന് കടുത്ത പോരാട്ടങ്ങൾ തന്നെ നടത്തേണ്ടി വന്നിട്ടുണ്ട്. 1996-ൽ കന്നിപ്പോരാട്ടത്തിന് ഇറങ്ങുമ്പോൾ ഇടതുപക്ഷ കോട്ടയായിരുന്ന പറവൂരിൽ സി.പി.ഐയിലെ പി.രാജുവിനോട് 1116 വോട്ടുകൾക്ക് പരാജയപ്പെട്ടെങ്കിലും സതീശൻ പിന്മാറിയില്ല. പറവൂരിനെ തന്റെ പ്രവർത്തന കേന്ദ്രമാക്കി ജനഹൃദയങ്ങളിൽ ഇടംപിടിച്ച അദ്ദേഹം പിന്നീട് നടന്ന ഓരോ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ഉയർത്തി മണ്ഡലം തനിക്കൊപ്പം നിർത്തി. 2001-ൽ പി.രാജുവിനെ 7,434 വോട്ടുകൾക്ക് പരാജയപ്പെടുത്തിക്കൊണ്ടാണ് സതീശൻ നിയമസഭയിലെത്തുന്നത്. 2006-ൽ കെ.എം.ദിനകരനെതിരായ വിജയം 7,792 വോട്ടുകൾക്കായിരുന്നു. 2011-ൽ സി.പി.ഐയുടെ പ്രമുഖ നേതാവ് പന്ന്യൻ രവീന്ദ്രനെ 11,349 വോട്ടുകൾക്കും, 2016-ൽ മുൻ മുഖ്യമന്ത്രി പി.കെ.വാസുദേവൻ നായരുടെ മകൾ ശാരദ മോഹനെ 20,634 വോട്ടുകൾക്കും സതീശൻ പരാജയപ്പെടുത്തി. 2021-ൽ എം.ടി.നിക്സനെതിരെ 21,301 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയം തുടർന്നത്. ഒടുവിൽ, ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇ.ടി.ടൈസനെതിരെ 20,600 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പറവൂർ കാത്തുസൂക്ഷിച്ചാണ് വി.ഡി. സതീശൻ ഇപ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രി പദവിയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം