ശ്രീകണ്ഠാപുരം വാർത്തകൾ

പയ്യാവൂർ ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂൾ സംബന്ധിച്ച വിവാദം രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളത്- പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ്

മാനസിക വെല്ലുവിളി നേരിടുന്ന 18 വയസ്സ് വരെ ഉള്ള കുട്ടികൾക്കാണ് ബഡ്‌സ് സ്കൂളിൽ അഡ്മിഷൻ നൽകാവുന്നത്

പരസ്യം

പയ്യാവൂർ: പയ്യാവൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ബഡ്സ്കൂളിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ചില രാഷ്ട്രീയ പാർട്ടികളുടെയും മറ്റും നേതൃത്വത്തിൽ ഉണ്ടാക്കുന്ന വിവാദം അടിസ്ഥാന രഹിതമാണെന്ന് പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി അറിയിച്ചു.പയ്യാവൂരിലെ ബഡ്സ് സ്കൂൾ 2023 ലാണ് ആരംഭിച്ചത്. ആരംഭിക്കുമ്പോൾ രണ്ടു വർഷത്തെ താൽക്കാലിക അനുമതി മാത്രമാണ് ലഭിച്ചിരുന്നത് പിന്നീട് സാമൂഹ്യനീതി വകുപ്പിന്റെ അനുമതി ലഭിക്കുന്നതിന് വേണ്ടി ബന്ധപ്പെട്ടപ്പോൾ മതിയായ അടിസ്ഥാന സൗകര്യമില്ല എന്ന കാരണത്താലും നിയമനുസൃതമായല്ല പ്രവർത്തിക്കുന്നത് എന്നതിനാലും അനുമതി ലഭിച്ചിരുന്നില്ല. നിലവിൽ അനുമതി ലഭിക്കുന്നതിന് വേണ്ട നടപടിക്രമങ്ങൾ ചെയ്തു വരികയാണ്. ജൂൺ ഒന്നിന് ബഡ്സ് സ്കൂളിൽ പ്രവേശനോത്സവം നടത്തണമെന്ന് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനോത്സവം നടത്താൻ തീരുമാനിച്ചത്. 18 വയസ്സ് വരെയുള്ള മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനും അവരുടെ പരിചരണവും ലക്ഷ്യം വെച്ചാണ് ബഡ്‌സ് സ്കൂൾ പ്രവർത്തിക്കുന്നത്. 18 വയസ്സിന് മുകളിലുള്ള കുട്ടികളെ സ്കൂളിൽ പ്രവേശിക്കാൻ പാടുള്ളതല്ല. അത്തരത്തിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് വേണ്ടിയാണ് ബഡ്സ് റിഹാബിലിറ്റേഷൻ സെന്റർ പ്രവർത്തിക്കേണ്ടത്. നിലവിൽ ബിആർസി പ്രവർത്തിക്കുന്നതിന് പയ്യാവൂർ പഞ്ചായത്തിന് അനുമതി ലഭിച്ചിട്ടില്ല ആവശ്യത്തിനുള്ള കെട്ടിടസൗകര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഇല്ല. മുൻകാലങ്ങളിൽ ബഡ്സ് വിദ്യാർത്ഥികളെയും ബി ആർ സി യിലെ പരിശീലനാർഥികളെയും ഒന്നിച്ചിരുത്തിയാണ് ബഡ്‌സ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. ഇത് നിലവിലെ നിയമങ്ങൾക്കും സർക്കാർ മാനദണ്ഡങ്ങൾക്കും എതിരാണ്. അതുകൊണ്ടുതന്നെ ബിആർസി സർക്കാർ മാർഗ്ഗനിർദേശ പ്രകാരം ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ആയതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പഞ്ചായത്ത് ഒരുക്കാൻ തയ്യാറുമാണ്. അത്തരത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി സർക്കാർ അനുമതിയോടെ ബി ആർ സി പ്രവർത്തനം ആരംഭിക്കണം എന്ന് തന്നെയാണ് പഞ്ചായത്തിന്റെ ലക്ഷ്യം. ആയതിന് ആവശ്യമായ പ്രവർത്തനങ്ങൾ പഞ്ചായത്ത് ആരംഭിച്ചിട്ടുണ്ട്. ബഡ്സ് സ്കൂൾ സ്ഥാപിക്കുന്നതിന് വേണ്ടി സൗജന്യമായി ലഭിച്ച സ്ഥലത്ത് നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളുടെ അശാസ്ത്രീയത വലിയ വെല്ലുവിളിയാണ്. ബഡ്സ് സ്കൂളിനും ബി ആർ സി ക്കും ആവശ്യമായ സൗകര്യമൊരുക്കുന്നതിന് മുമ്പേ തന്നെ സ്കൂളിന് വേണ്ടി വിട്ടു കിട്ടിയ നല്ലൊരു ഭാഗം സ്ഥലത്തു ചപ്പാത്തി നിർമ്മാണ യൂണിറ്റ് തുടങ്ങിയത് വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടുണ്ട്. പ്രസ്തുത ചപ്പാത്തി നിർമ്മാണ യൂണിറ്റ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ച് പ്രസ്തുത കെട്ടിടം നവീകരിച്ച് ബി ആർ സി ക്ക് ആവശ്യമായ സ്ഥലസൗകര്യം ഒരുക്കാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.മറ്റു പഞ്ചായത്തുകളിലെ കുട്ടികളുടെ യാത്ര ചിലവും മറ്റും അതാതു പഞ്ചായത്തുകൾ വഹിക്കുമെങ്കിൽ അവിടെയുള്ള കുട്ടികൾക്കും സ്കൂളിൽ അഡ്മിഷൻ നൽകുമെന്ന് ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ട്.നിലവിൽ ബഡ്‌സ് സ്കൂളിൽ 10 കുട്ടികളാണ് അഡ്മിഷൻ എടുത്തിട്ടുള്ളത്. ഇത്രയും കുട്ടികൾക്ക് ഒരു ടീച്ചറുടെയും ഒരു ആയയുടെയും സേവനം മതിയാവും എന്നുള്ളതു കൊണ്ടാണ് എല്ലാ ജീവനക്കാരുടെയും കരാർ പുതുക്കാതിരുന്നത്. ഒരു ടീച്ചറുടെ കരാർ പുതുക്കിയിട്ടുണ്ട്. ബഡ്‌സ് മാർഗ രേഖപ്രകാരം കുട്ടികളുടെ അമ്മമാരിൽ നിന്നാണ് ആയ,കുക്ക് എന്നിവരെ നിയമിക്കേണ്ടത്. ആയതിനുവേണ്ടി നിലവിലെ സ്കൂൾ വിദ്യാർത്ഥികളുടെ അമ്മമാരിൽ നിന്ന് വാക്കിങ് ഇന്റർവ്യൂ നടത്തി നിയമനം നടത്താൻ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചിട്ടുണ്ട്. നിലവിലെ ബഡ്‌സ് സ്കൂൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നതിനും പഞ്ചായത്തിൽ നിയമാനുസൃതമായ ബിആർസി സംവിധാനം ഒരുക്കുന്നതിനും പഞ്ചായത്ത് ഭരണസമിതി പ്രതിജ്ഞബദ്ധരാണ്. വസ്തുത ഇതായിരിക്കെ രാഷ്ട്രീയ ലക്ഷ്യം വെച്ച് ചില ആളുകൾ ബോധപൂർവ്വം പഞ്ചായത്ത് ഭരണസമിതിയെയും മറ്റും താറടിക്കുന്നതിനുള്ള വ്യാജ പ്രചരണം നടത്തുകയാണ്.ഇത്തരം കുപ്രചരണങ്ങളിൽ വഞ്ചിതരാകരുത് എന്നാണ് ബഡ്‌സ് സ്കൂളിലെയും ബി ആർ സി ആരംഭിക്കുമ്പോൾ അഡ്മിഷൻ ലഭിക്കേണ്ട പരിശീലനാർഥികളോടും അവരുടെ രക്ഷിതാക്കളോടും പൊതുജനങ്ങളോടും അഭ്യർത്ഥിക്കാനുള്ളത്. രാഷ്ട്രീയ ലക്ഷ്യം വച്ചുള്ള സമര കോലാഹലങ്ങൾ വസ്തുത ബോധ്യ പ്പെടുമ്പോൾ ജനം തള്ളി കളയുക തന്നെ ചെയ്യുമെന്നും പഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു.. പ്രസിഡന്റ് സിന്ധു ബെന്നി, സൈമൺ പെരുവക്കുന്നേൽ,സഷിബ തോമസ്, ആലിസ് സുരേഷ്, ടെൻസൺ ജോർജ്, ജോമോൻ മാത്യൂ, വത്സല സാജു, ജാൻസി ഷാജു, സിനി പി.ആർ, ഷീജ ജോൺസൺ, സിന്ധു രവി.. എന്നിവർ പങ്കെടുത്തു…

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം