
ചെങ്ങളായി ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്ന ജനജാഗ്രതസമിതി യോഗത്തിൽ അക്രമകാരികളായ കാട്ടുപന്നികളെ വെടി വയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങളടങ്ങിയ ഓർഡർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. രവി ഷൂട്ടേഴ്സ് പ്രതിനിധി റെജി ജോർജിന് കൈമാറിയപ്പോൾ.
ചെങ്ങളായി: കണ്ണൂർ ഡിവിഷൻ തളിപ്പറമ്പ് റേഞ്ചിലെ ശ്രീകണ്ഠപുരം സെക്ഷൻ ജനജാഗ്രതസമിതി യോഗം ചെങ്ങളായി ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേർന്നു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. രവി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി കെ.യു. ഹരികൃഷ്ണൻ ആമുഖ പ്രഭാഷണം നടത്തി. ജന ജാഗ്രത സമിതി യോഗം വിളിച്ചു ചേർക്കേണ്ട ആവശ്യം, പഞ്ചായത്തിലെ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ പദ്ധതികൾ എന്നിവ സംബന്ധിച്ച് ഫോറസ്റ്റ് റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണൻ വിശദീകരിച്ചു. വനം വകുപ്പ് സേവനങ്ങൾ, വനം വകുപ്പിന്റെ നയങ്ങൾ എന്നിവ സംബന്ധിച്ച് പഞ്ചായത്ത് ഭരണസമിതി അംഗങ്ങളുടെ സംശയങ്ങൾക്ക് ഗ്രേഡ് എസ്എഫ്ഒ പിപി. രാജീവൻ മറുപടി നൽകി. കൃഷിഭവൻ, വില്ലേജ് ഓഫീസ്, കർഷക പ്രതിനിധികൾ, വാർഡ് മെമ്പർമാർ എന്നിവരടക്കം ഇരുപത്തിരണ്ടോളം പേർ യോഗത്തിൽ പങ്കെടുത്തു. അക്രമകാരികളായ കാട്ടുപന്നികളെ വെടി വയ്ക്കുന്നതിനുള്ള മാനദണ്ഡങ്ങളടങ്ങിയ ഓർഡർ വൈസ് പ്രസിഡന്റ് കെ.കെ. രവി ഷൂട്ടേഴ്സ് പ്രതിനിധി റെജി ജോർജിന് കൈമാറി. ശ്രീകണ്ഠപുരം സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ.കെ. ബാലൻ പ്രസംഗിച്ചു.
🔴🔴🔴🔴🔴🔴
നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക
എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934
🔹🔹🔹🔹🔹🔹🔹🔹
ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl
▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009