ശ്രീകണ്ഠാപുരം വാർത്തകൾ

ബഡ്ജറ്റ്: ഇരിക്കൂർ മണ്ഡലത്തിന് ചരിത്ര നേട്ടം

ഇരിക്കൂർ മണ്ഡലത്തിന് മുന്തിയ പരിഗണ നൽകിയ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ വി.ഡി.സതീശനെയും അതിനായി പരിശ്രമിച്ച അഡ്വ.സജീവ് ജോസഫ് എം.എൽ.എയെയും ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.ടി.എ.കോയ മാസ്റ്ററും ജനറൽ സെക്രട്ടറി ടി.എൻ.എ.ഖാദറും അഭിനന്ദിച്ചു.

പരസ്യം

ഉളിക്കൽ: യു ഡി എഫ് സർക്കാരിൻ്റെ ആദ്യ ബഡ്ജറ്റിൽ ഇരിക്കൂർ മണ്ഡലത്തിന് ചരിത്ര നേട്ടം. വട്യംതോട് പാലത്തിന് ഒമ്പതര കോടി രൂപ അനുവദിച്ചു. ഉളിക്കൽ – മണിക്കടവ് റോഡിൽ വട്യംതോട് പുഴക്ക് മൂന്നര പതിറ്റാണ്ട് മുമ്പ് നാട്ടുകാർ നിർമ്മിച്ച പാലമാണ് നിലവിലുള്ളത്. ഇത് കാലപ്പഴക്കം കൊണ്ട് തകർച്ചയുടെ വക്കിലാണ്. ഇവിടെ പുതിയ പാലം വേണമെന്ന് നാട്ടുകാർ ആവശ്യമുന്നയിച്ചു തുടങ്ങിയിട്ട് വർഷങ്ങളായി മലയോര ജനത ആവശ്യപ്പെട്ടുകൊണ്ടിരുന്ന ശ്രീകണ്ഠപുരം ഫയർ സ്‌റ്റേഷനും ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരിക്കൂറിൽ മിനി സ്റ്റേഷന് 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.ഇത് മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിന് വഴിവെക്കും. എരുവാട്ടി – വിമലശ്ശേരി – തേർത്തല്ലി റോഡിന് ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇരിക്കൂർ മണ്ഡലത്തിന് മുന്തിയ പരിഗണ നൽകിയ മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ വി.ഡി.സതീശനെയും അതിനായി പരിശ്രമിച്ച അഡ്വ.സജീവ് ജോസഫ് എം.എൽ.എയെയും ഇരിക്കൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻ്റ് പി.ടി.എ.കോയ മാസ്റ്ററും ജനറൽ സെക്രട്ടറി ടി.എൻ.എ.ഖാദറും അഭിനന്ദിച്ചു.

പരസ്യം

🔴🔴🔴🔴🔴🔴

നിങ്ങളുടെ സംരംഭത്തിൻ്റെ വീഡിയോ പരസ്യങ്ങൾക്കും സ്റ്റാറ്റസ് വീഡിയോകൾക്കും ഓഡിയോഅനൗൺസ്‌മെന്റുകൾ , എഡിറ്റിങ് ,ഡബ്ബിങ് ,എന്നിവയ്ക്ക് സമീപിക്കുക

എം സൈൻ മീഡിയ റെക്കോർഡിങ് സ്റ്റുഡിയോ, ശ്രീകണ്ഠപുരം ☎️ 9656229934

🔹🔹🔹🔹🔹🔹🔹🔹

ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിനായി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻 https://chat.whatsapp.com/CxUkR1ARIPQCYda8dNpsSl

▪️▪️▪️📢📢▪️▪️▪️ കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ☎️ 7356709934 ☎️ 9400497123 ☎️ 0460 2 230 009

പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം
പരസ്യം